07:00pm 11 November 2026
NEWS
ശാന്തിനികേതൻ സ്കൂളിൽ പ്രവേശന രജിസ്ട്രേഷൻ ഇന്ന് മുതൽഓൺലൈനിൽ
01/11/2025  06:46 PM IST
nila
ശാന്തിനികേതൻ സ്കൂളിൽ പ്രവേശന രജിസ്ട്രേഷൻ ഇന്ന് മുതൽഓൺലൈനിൽ

 

ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ 2026–2027 അദ്ധ്യയനവർഷത്തിലെ മോർണിംഗ് / ഈവെനിംഗ് സെഷനുകളിലേക്ക് കെ.ജി മുതൽ പന്ത്രണ്ടാംതരം വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ഇന്നുമുതൽ ആരംഭിച്ചു. 
രെജിസ്ട്രേഷനുള്ള സൗകര്യങ്ങൾ നിശ്ചിത കാലത്തേക്ക് മാത്രമേ സ്കൂൾ വെബ്സൈറ്റിൽ (https://www.sisqatar.info) ലഭ്യമായിരിക്കുകയുള്ളൂ. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഉടനെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. 
യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ലഭ്യമായ ഒഴിവുകളനുസരിച്ച് പ്രവേശനം നൽകുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ബന്ധപ്പെടുക: ഇമെയിൽ: admissions@sisqatar.info
 ലാൻഡ് ലൈൻ നമ്പർ: 44151524

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img