NEWS
ഡിഎച്ച്എസ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ; ആരോഗ്യവകുപ്പിന് തിരിച്ചടി
18/06/2026 04:39 PM IST
nila

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് (ഡിഎച്ച്എസ്) സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട സർക്കാർ നടപടിക്ക് തിരിച്ചടി. ഡോക്ടർ റീന സമർപ്പിച്ച ഹർജിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു.
ഡിഎച്ച്എസിന്റെ സ്ഥാനമാറ്റം വിവാദമായിരുന്നു. അതേസമയം, ഡോക്ടർ റീനയുടെ ഭാഗത്ത് നിന്ന് സർക്കാരിന് പ്രതിസന്ധിയുണ്ടാക്കുന്ന ചില നടപടികൾ ഉണ്ടായിരുന്നുവെന്നും അതാണ് സ്ഥാനമാറ്റത്തിന് കാരണമായതെന്നും ആരോഗ്യ മന്ത്രി പ്രതികരിച്ചിരുന്നു.
ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവോടെ വിഷയത്തിൽ സർക്കാരിന്റെ നിലപാടിനും നടപടികൾക്കും തിരിച്ചടിയായിരിക്കുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










