11:17pm 27 October 2026
NEWS
ആറ്റുതീരം പാര്‍ക്ക് പുനരുദ്ധാരണം 1.87 കോടിയുടെ ഭരണാനുമതി
27/10/2026  08:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആറ്റുതീരം പാര്‍ക്ക് പുനരുദ്ധാരണം  1.87 കോടിയുടെ ഭരണാനുമതി
HIGHLIGHTS

ആറ്റുതീരം പദ്ധതി പ്രദേശം

പിറവം ആറ്റുതീരം പാര്‍ക്കിന്റെ പുനരുദ്ധാരണത്തിന് 1.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.പാര്‍ക്കിന്റെ നൂറുമീറ്ററോളം ഭാഗം പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നുപോയിരുന്നു. ഇടിഞ്ഞുവീണ ഭാഗത്തിന്റെ പുനരുദ്ധാരണം ഉള്‍പ്പെടെ ടൂറിസം വികസനം സാധ്യമാക്കിയിട്ടുള്ള  വിശദമായ പദ്ധതി രേഖയ്ക്കാണ്  അംഗീകാരം ലഭിച്ചത്. വലിയ ടൂറിസം സാധ്യതകള്‍ വികസിപ്പിച്ച് പ്രദേശത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കാന്‍വേണ്ട തുടര്‍പ്രവര്‍ത്തനങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.റെയിന്‍ ഷെല്‍ട്ടര്‍ ഉള്‍പ്പെടെ നാശം സംഭവിച്ച സാഹചര്യത്തില്‍, മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതല യോഗത്തില്‍ വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് മുനിസിപ്പല്‍ ചെയര്‍മാന്‍, ഡപ്യൂട്ടി കലക്ടര്‍, ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, പ്രോജക്ട് എഞ്ചിനീയര്‍, ആര്‍ക്കിടെക്റ്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു പദ്ധതിക്കുള്ള ഡി.പി ആര്‍ തയാറാക്കിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img