12:31pm 24 June 2026
NEWS
ചതിച്ചതു വാട്സ്ആപ്പ്; 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിയിൽ എ.ഡി.ജി.പി അജിത്കുമാറിന് കുരുക്കായി സ്വന്തം സന്ദേശം; സസ്പെന്റ് ചെയ്തേക്കും
24/06/2026  08:21 AM IST
ന്യൂസ് ബ്യൂറോ
ചതിച്ചതു വാട്സ്ആപ്പ്; രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എ.ഡി.ജി.പി അജിത്കുമാറിന് കുരുക്കായി സ്വന്തം സന്ദേശം; സസ്പെന്റ് ചെയ്തേക്കും

തിരുവനന്തപുരം: തെളിവില്ലെന്ന് കാണിച്ച് വിവാദമായ 'രക്ഷാപ്രവർത്തന' കേസ് ഒതുക്കിതീർക്കാൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഇടപെട്ടതിന്റെ നിർണ്ണായക വിവരങ്ങൾ പുറത്ത്. കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി നേരിട്ട് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രത്യേക അന്വേഷണ സംഘം  പിടിച്ചെടുത്തു. അന്ന് ആലപ്പുഴ എസ്.പിയായിരുന്ന ചൈത്രാ തെരേസാ ജോണിന്റെ ഫോണിലേക്കാണ് എ.ഡി.ജി.പിയുടെ വിവാദ സന്ദേശം എത്തിയത്.
​ഉന്നതതലത്തിൽ നിന്ന് ലഭിച്ച ഈ സന്ദേശം എ.ഡി.ജി.പി അയച്ചതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ചൈത്രാ തെരേസ ജോൺ ഇത് ചേർത്തല ഡിവൈ.എസ്.പിക്ക് ഫോർവേഡ് ചെയ്യുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളുള്ള കേസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അട്ടിമറിക്കാൻ ശ്രമിച്ച സാഹചര്യത്തിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ പുതിയ കേസെടുക്കാനും സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് സൂചന.
​"എസ്.ഐ.ടി റിപ്പോർട്ട് പൊലീസ് മേധാവി പരിശോധിച്ച് സർക്കാരിന് കൈമാറും. തനിയ്ക്ക് റിപ്പോർട്ട് കിട്ടിയാലുടൻ തുടർനടപടികളുണ്ടാവും"
​— രമേശ് ചെന്നിത്തല, ആഭ്യന്തരമന്ത്രി
​പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നെ കേസ് അട്ടിമറിക്കാൻ വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ച സംഭവം ആഭ്യന്തര വകുപ്പിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img