
ദോഹ: ഇന്ത്യയിലെ മുൻനിര പുരുഷ വസ്ത്ര വിപണന രംഗത്തെ രാജ്യാന്താര ബ്രാൻഡായ അഡ്രസ്സ് മെൻസ് അപ്പാരൽസിന്റെ ഇന്നർവെയർ ഇനി ഖത്തറിലും ലഭ്യമാകും. അഡ്രസ് ഗ്രൂപ്പ് (Address Group), ബ്ലൂമൂൺ ഇന്റർനാഷണലുമായി (Bluemoon International) കൈകോർത്താണ് ഖത്തറിലെ എല്ലാ റീറ്റെയ്ൽ ഔട്‍ലെറ്റുകളിലും തങ്ങളുടെ പ്രോഡക്ടസ് ലഭ്യമാകുന്നത് .
2008 ൽ പ്രവർത്തനം ആരംഭിച്ച അഡ്രസ് തങ്ങളുടെ ബ്രാൻഡിനെ 15 രാജ്യങ്ങളിൽ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. 2030 ഓടെ 1000 റീറ്റെയ്ൽ ഔട്‍ലെറ്റുകളും, മുപ്പതോളം രാജ്യങ്ങളിൽ അഡ്രസ്സ് പ്രോഡക്ട്സ് ലഭ്യമാകുക എന്ന വലിയ ലക്ഷ്യമാണ് തങ്ങൾക് മുന്നിൽ ഉള്ളതെന്ന് അഡ്രസ്സ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയരക്ടർ ശംസുദ്ധീൻ നെല്ലറ പറഞ്ഞു.
ഖത്തറിലെ ഹോംലിനൻ ഉത്പന്നങ്ങളുടെയും, ട്രാവൽ ആക്സസ്സറീസിന്റെയും മുൻനിര വിതരണക്കാരാണ് ബ്ലൂമൂൺ ഇന്റർനാഷണൽ. 2018 ൽ ഖത്തറിൽ പ്രവർത്തനം ആരംഭിച്ച ബ്ലൂമൂൺ ഇന്റർനാഷണൽ, പരിമിതമായ സമയത്തിനുള്ളിൽ, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിലൂടെയും, മികച്ച ഉപഭോക്തൃ സേവനത്തിലൂടെയും ഈ മേഖലയിലെ മുൻനിര വിതരണക്കാരായി തങ്ങൾക് മാറാൻ കഴിഞ്ഞെന്ന് ബ്ലൂമൂൺ ഇന്റർനാഷണൽ മാനേജിങ് ഡയരക്ടർ റഷീദ് പുത്തൻപുരയിൽ പറഞ്ഞു.
ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിനൊപ്പം, ഉപഭോക്താക്കളുടെ പ്രത്യേകആവശ്യങ്ങളെല്ലാം ശ്രദ്ധിക്കുന്ന പ്രൊഫഷണൽ വൈദഗ്ധ്യവും, ഊർജ്ജസ്വലവുമായ സെയിൽസ് ടീമാണ് തങ്ങൾക്കുള്ളതെന്നും, മികച്ച ഗുണനിലവാരം, പ്രോഡക്റ്റ് രൂപകൽപ്പന, ഉപഭോക്തൃ സേവനം എന്നിവയിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് തന്നെ മേഖലയിലെ ഉപഭോക്താക്കളുടെ ഒരു വിശ്വസ്ത പങ്കാളിയായി ഞങ്ങളെ വേറിട്ടു നിർത്തുന്നുവെന്ന് ബ്ലൂമൂൺ ഇന്റർനാഷണൽ എക്സിക്യൂറ്റീവ് ഡയറക്ടർ ഫഹദ് പുത്തൻ പീടികയിൽ പറഞ്ഞു.
വസ്ത്ര വിപണന രംഗത്തെ പ്രമുഖ ബ്രാൻഡായ അഡ്രസ് ഗ്രൂപ്പുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. അഡ്രസ് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലെ പ്രശസ്തിയും, ശക്തമായ വിതരണശേഷിയും ഞങ്ങളുടെ ഉപഭോക്താക്കളെ കൂടുതൽ മികച്ച രീതിയിൽ സേവിക്കാൻ ഞങ്ങൾക്ക് കഴിയും.
ദോഹയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽനടന്ന ഡിസ്‌ട്രിബൂഷൻ ലോഞ്ചിങ്ങ്അഡ്രസ്സ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയരക്ടർ ശംസുദ്ധീൻ നെല്ലറ നിർവഹിച്ചു. ചടങ്ങിൽ
എൻ. കെ. മുസ്തഫ(സൗദിയ ഗ്രൂപ്പ്), പി. കെ. അബ്ദുൽ റഹീം (ഫുഡ് വേൾഡ് ഗ്രൂപ്പ്), അടിയോട്ടിൽ അഹമ്മദ്, മുഹമ്മദ് ഹനീഫ (സ്റ്റോപ്പ് ആൻഡ് ഷോപ് ഗ്രൂപ്പ്), തമീം (സഫാരി ഗ്രൂപ്പ്), നൗഷാദ് (അൽ റവാബി), പി. എം. മുഹമ്മദ് ജംഷീർ (അവൻസാ ഇന്റർനാഷണൽ), പ്രവീൺ തുടങ്ങിയപ്രമുഖർ പങ്കെടുത്തു. സാംസ്‌കാരിക, സാമൂഹിക, വാണിജ്യ രംഗത്തെ ഒട്ടനവധി പേർ ചടങ്ങിൽ സാന്നിധ്യം വഹിച്ചു











