
ദോഹ - അഡ്രസ് ഗേറ്റ് വേ ബിസിനസ്സ് സർവീസിന്റെ
പത്താം വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ മെഗാ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലെ വിജയിക്ക് 2026 മോഡൽ ചെറി അരിസോ കാർ സമ്മാനിച്ചു.
D റിങ് റോഡിലെ അഡ്രസ് ഗേറ്റ് വേ ഓഫീസിൽ നടന്ന ചടങ്ങിൽ അഡ്രസ് ഗേറ്റ് വേ ടീം അംഗങ്ങൾ
ചേർന്ന് കാർ കീ കൈമാറി.
തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ നിഷാദ് ബാലകൃഷ്ണൻ ആണ് നറുക്കെടുപ്പിൽ വിജയി ആയത്.
കഴിഞ്ഞ 20 വർഷമായി ഖത്തർ പ്രവാസിയായ നിഷാദ് 2022 മുതൽ ബിസിനസ്സ് രംഗത്ത് സജീവമാണ്.
വിക്ട്രസ്, എഐസിഎ, മോഡുലാർ എന്നീ മൂന്നു കമ്പനികളുടെ ഉടമയാണ്.
പി ആർ ഒ സേവനങ്ങൾ തുടങ്ങി കമ്പനി ഫോർമേഷൻ ഉൾപ്പെടെയുള്ള സേവനങ്ങളിൽ കഴിഞ്ഞ 10 വർഷമായി ഖത്തറിൽ സജീവമായ അഡ്രസ് ഗേറ്റ് വേയുടെ പത്താം വാർഷിക പ്രമോഷൻ ഓഫർ ഇക്കഴിഞ്ഞ ജൂണിലാണ് ആരംഭിച്ചത്. ഖത്തറിൽ
ഇത് ആദ്യമായാണ് കമ്പനി ഫോർമേഷൻ സേവന രംഗത്ത് ഉപഭോക്താക്കൾക്കായി റാഫിൾ കൂപ്പൺ നറുക്കെടുപ്പ് നടത്തുന്നത്.
ജൂൺ 20 മുതൽ നവംബർ 20 വരെയുള്ള കാലയളവിൽ അഡ്രസ് ഗേറ്റ് വേയുടെ സേവനങ്ങൾ സ്വീകരിച്ചവരിൽ റാഫിൾ കൂപ്പൺ യോഗ്യത നേടിയവർക്കായി നടത്തിയ നറുക്കെടുപ്പിൽ ആണ് നിഷാദ് ബാലകൃഷ്ണൻ വിജയിയായത്.
ഈ മാസം 22 ന് വാണിജ്യ, വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആണ് നറുക്കെടുപ്പ് നടത്തിയത്.










