
ദോഹ: ബിസിനസ് സേവന മികവിൽ ഖത്തറിലെയും ജി.സി.സിയിലെയും സംരംഭകർക്കും നിക്ഷേപകർക്കും ഇടയിൽ ശ്രദ്ധേയമായ 'അഡ്രസ് ഗേറ്റ് വേ ബിസിനസ് സർവീസസ്' പത്താം വാർഷികത്തിലേക്ക്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ആകർഷകമായ "മെഗാ പ്രമോഷൻ- 2026" കമ്പനി പ്രഖ്യാപിച്ചു. കമ്പനിയുടെ സമഗ്രമായ ബിസിനസ്, പി.ആർ.ഒ, കോർപ്പറേറ്റ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക് 'ബ്രാൻഡ് ന്യൂ ചെറി അരിസോ 5' കാർ സമ്മാനമായി നേടാനുള്ള സുവർണ്ണാവസരമാണ് ഈ പ്രമോഷനിലൂടെ ഒരുക്കുന്നത്.
2026 ജൂൺ 20 മുതൽ സെപ്റ്റംബർ 20 വരെയാണ് പ്രമോഷൻ കാലയളവ്. ഈ സമയത്ത് കമ്പനിയുടെ വിവിധ സേവനങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ 1,000 ഖത്തർ റിയാലിനും ഉപഭോക്താക്കൾക്ക് ഒരു റാഫിൾ കൂപ്പൺ വീതം ലഭിക്കും. തുടർന്ന് സെപ്റ്റംബർ 22-ന് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയെ തിരഞ്ഞെടുക്കും.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കമ്പനിയെ പിന്തുണച്ച ഉപഭോക്താക്കളോടുള്ള നന്ദി സൂചകമായാണ് ഈ പ്രമോഷനെന്ന് വാർത്താ സമ്മേളനത്തിൽ അഡ്രസ് ഗേറ്റ് വേ ബിസിനസ് സർവീസസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷംസീർ ഹംസ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആയിരക്കണക്കിന് സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കും ഖത്തറിൽ ബിസിനസ് ആരംഭിക്കാനും വിപുലീകരിക്കാനും പിന്തുണ നൽകാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ഖത്തറിന്റെ വളരുന്ന ബിസിനസ് മേഖലയ്ക്ക് കൂടുതൽ സംഭാവനകൾ നൽകുന്നതിനായി വിശ്വസനീയവും സുതാര്യവുമായ കൂടുതൽ ബിസിനസ് പരിഹാരങ്ങൾ നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഷംസീർ ഹംസ പറഞ്ഞു.
കമ്പനി രൂപീകരണം, പി.ആർ.ഒ സേവനങ്ങൾ, ലൈസൻസിംഗ്, ഡോക്യുമെന്റ് പ്രോസസ്സിംഗ്, ബിസിനസ് കൺസൾട്ടൻസി തുടങ്ങിയ മേഖലകളിൽ തുടക്കം മുതൽ തന്നെ അഡ്രസ് ഗേറ്റ് വേ മികച്ച വിശ്വാസ്യതയാണ് നേടിയെടുത്തിട്ടുള്ളത്.










