
പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച നിബന്ധനകളിൽ പലതും ക്ലേശകരവും സമയബന്ധിതമായി നിർവഹിക്കുവാൻ പ്രയാസമുള്ളതുമാണെന്ന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു .വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതീനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ചാലും, അപേക്ഷയുടെ ഫിസിക്കൽ കോപ്പി നേരിട്ടോ തപാൽ വഴിയോ കുറഞ്ഞ സമയത്തിനുള്ളിൽ ബന്ധപ്പെട്ട ഓഫീസർമാർക്ക് സമർപ്പിക്കണമെന്ന നിബന്ധന പ്രവാസി വോട്ടറെമാരെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസകരമായ കാര്യമാണ് . ജൂലായ് 28 നാണ് കരട് വോട്ടർ ലിസ്റ്റ് പ്രഖ്യാപിച്ചത് , നിലവിലെ വിജ്ഞാപനം അനുസരിച്ച് വോട്ടു ചേർക്കുവാനുള്ള അവസരം ആഗസ്റ്റ് 7 വരെയാണ്. ഈ കുറഞ്ഞ സമയ പരിധിക്കുള്ളിൽ ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റ് എടുത്ത് നാട്ടിലെ ബന്ധപ്പെട്ട ഓഫീസർമാർക്ക് നേരിട്ടോ /തപാലിലോ എത്തിക്കുകയെന്നത് പ്രായോഗിക ബുന്ധിമുട്ടുള്ളതാവുന്നു .
വോട്ടു ചേർക്കുവാനുള്ള സംവിധാനം ഓൺലൈൻ വഴി ആക്കിയ തീരുമാനം ശ്ളാഘനീയമാണെന്നും എന്നാൽ ഈ തീരുമാനത്തിന്റെ പ്രയോജനം പ്രവാസികൾക്ക് കൂടി ലഭ്യമാവണമെങ്കിൽ
ഇതിലെ പ്രവാസികൾ നേരിടുന്ന പ്രായോഗികമായ പ്രയാസങ്ങൾക്കു കൂടി പരിഹാരം കാണേണ്ടതുണ്ട്. പ്രവാസികൾക്ക് വോട്ട് ചേര്‍ക്കലിനുള്ള രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് അനുവദിക്കുക ,അതുനുള്ള സമയ പരിധി ദീർഘിപ്പിച്ചു നൽകുക തുടങ്ങിയ കാര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരിഹാരമായി സ്വീകരിക്കാവുന്നതാണ് .സ്വവാശി -പ്രവാസി വിത്യാസമില്ലാതെ ഏല്ലാവർക്കും രാജ്യത്തെ
ജനാധിപത്യ സംവിധാനത്തിൽ പങ്കെടുക്കുകയെന്ന അവകാശത്തെ സംരക്ഷിക്കുന്നതിനായി തെരഞ്ഞെടൂപ്പ് കമ്മീഷന് മുന്നോട്ടു വരണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു .തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇടപെടുവാനുള്ള അവസരം എന്നതിനോടപ്പം ഒരു ജനാധിപത്യ സംവിധാനം പൗരന് നൽകുന്ന മൗലികമായ അവകാശത്തെ സംരക്ഷിക്കുയെന്ന നിലക്കും ഈ വിഷയം ഭരണപക്ഷത്തും പ്രതിപക്ഷത്തും പ്രവർത്തിക്കുന്ന അധികാരികളും പാർട്ടികളും
തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ കൊണ്ട് വന്നു പരിഹാരം കാണാൻ ഇടപെടണമെന്നും
ഈ വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , കേരളാ മുഖ്യമന്ത്രി ,പ്രതിപക്ഷ നേതാവ് ,ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി എന്നിവർക്ക് കത്തയക്കുവാൻ തീരുമാനിച്ചതായും കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു











