11:03pm 12 November 2026
NEWS
പ്രവാസി വോട്ട് ചേർക്കൽ: സങ്കീർണ്ണതകൾ ഒഴിവാക്കണം -കെഎംസിസി ഖത്തർ
09/02/2026  11:39 AM IST
nila
പ്രവാസി വോട്ട് ചേർക്കൽ: സങ്കീർണ്ണതകൾ ഒഴിവാക്കണം -കെഎംസിസി ഖത്തർ

ദോഹ:പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച നിബന്ധനകളിൽ പലതും ക്ലേശകരവും സമയബന്ധിതമായി നിർവഹിക്കുവാൻ പ്രയാസമുള്ളതുമാണെന്ന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു .

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതീനായി  ഓൺലൈനായി അപേക്ഷ സമർപ്പിച്ചാലും, അപേക്ഷയുടെ   ഫിസിക്കൽ കോപ്പി നേരിട്ടോ തപാൽ വഴിയോ കുറഞ്ഞ സമയത്തിനുള്ളിൽ ബന്ധപ്പെട്ട ഓഫീസർമാർക്ക്  സമർപ്പിക്കണമെന്ന നിബന്ധന പ്രവാസി വോട്ടറെമാരെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസകരമായ കാര്യമാണ് . 
ജൂലായ് 28 നാണ് കരട് വോട്ടർ ലിസ്റ്റ് പ്രഖ്യാപിച്ചത് , നിലവിലെ വിജ്ഞാപനം അനുസരിച്ച് വോട്ടു ചേർക്കുവാനുള്ള അവസരം ആഗസ്റ്റ് 7 വരെയാണ്. ഈ കുറഞ്ഞ സമയ പരിധിക്കുള്ളിൽ ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റ് എടുത്ത് നാട്ടിലെ ബന്ധപ്പെട്ട ഓഫീസർമാർക്ക് നേരിട്ടോ /തപാലിലോ എത്തിക്കുകയെന്നത് പ്രായോഗിക ബുന്ധിമുട്ടുള്ളതാവുന്നു .
വോട്ടു ചേർക്കുവാനുള്ള സംവിധാനം ഓൺലൈൻ വഴി ആക്കിയ തീരുമാനം ശ്‌ളാഘനീയമാണെന്നും എന്നാൽ ഈ തീരുമാനത്തിന്റെ പ്രയോജനം പ്രവാസികൾക്ക് കൂടി ലഭ്യമാവണമെങ്കിൽ
ഇതിലെ പ്രവാസികൾ നേരിടുന്ന  പ്രായോഗികമായ പ്രയാസങ്ങൾക്കു കൂടി പരിഹാരം കാണേണ്ടതുണ്ട്. 
പ്രവാസികൾക്ക്  വോട്ട് ചേര്‍ക്കലിനുള്ള രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് അനുവദിക്കുക  ,അതുനുള്ള സമയ പരിധി ദീർഘിപ്പിച്ചു നൽകുക തുടങ്ങിയ കാര്യങ്ങൾ   തിരഞ്ഞെടുപ്പ് കമ്മീഷന് പരിഹാരമായി സ്വീകരിക്കാവുന്നതാണ് .

സ്വവാശി -പ്രവാസി വിത്യാസമില്ലാതെ ഏല്ലാവർക്കും  രാജ്യത്തെ 
ജനാധിപത്യ സംവിധാനത്തിൽ പങ്കെടുക്കുകയെന്ന    അവകാശത്തെ സംരക്ഷിക്കുന്നതിനായി   തെരഞ്ഞെടൂപ്പ് കമ്മീഷന്‍ മുന്നോട്ടു വരണമെന്നും  പ്രസ്താവനയിൽ  കൂട്ടിച്ചേർത്തു .
 തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഇടപെടുവാനുള്ള അവസരം എന്നതിനോടപ്പം ഒരു ജനാധിപത്യ  സംവിധാനം  പൗരന് നൽകുന്ന മൗലികമായ അവകാശത്തെ സംരക്ഷിക്കുയെന്ന നിലക്കും ഈ വിഷയം  ഭരണപക്ഷത്തും പ്രതിപക്ഷത്തും പ്രവർത്തിക്കുന്ന അധികാരികളും പാർട്ടികളും 
തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ കൊണ്ട് വന്നു പരിഹാരം കാണാൻ ഇടപെടണമെന്നും 
 ഈ വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , കേരളാ മുഖ്യമന്ത്രി ,പ്രതിപക്ഷ നേതാവ് ,ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി എന്നിവർക്ക് കത്തയക്കുവാൻ തീരുമാനിച്ചതായും  കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി  വാർത്താകുറിപ്പിൽ അറിയിച്ചു  .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img