
Doha: രാജ്യത്തെ മുൻനിര റീറ്റെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റ് എസ്ദാൻ സ്റ്റോറിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിച്ചു. തമിഴ് സിംഗ പെൺകൾ അസോസിയേഷനുമായി സഹകരിച്ചായിരുന്നു മത്സരം നടത്തിയത്. സർഗ്ഗാത്മകതയും വൈദഗ്ധ്യവും പ്രദർശിപ്പിച്ച ഈ മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 50-ലധികം പേർ പങ്കെടുത്തു. വിജയികളായവർക്ക് ക്യാഷ് വൗച്ചറുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സംസ്കാരം, പാരമ്പര്യം, സന്തോഷം എന്നിവയാൽ നിറഞ്ഞ ഈ ആഘോഷത്തിൽ പങ്കുചേർന്ന്, വിജയമാക്കിയ എല്ലാവർക്കും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ ഹൃദയംഗമമായ നന്ദി അറിയിച്ചു. കൂടാതെ എല്ലാ വിഭാഗത്തിലും പെട്ട ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചുള്ള വിവിധങ്ങളായ പരിപാടികളും സാംസ്‌കാരിക ആഘോഷങ്ങളും തുടർന്നും സംഘടിപ്പിക്കുമെന്നും ഐസിസി ഉപദേശക സമിതി അംഗം കൂടി ആയ അദ്ദേഹം കൂട്ടിച്ചേർത്തു.











