01:10am 13 October 2025
NEWS
'യെസ്മാ' ബോളിവുഡിന്‌ Ullu പോലെ മലയാളത്തിനും Adults Only OTT പ്ലാറ്റ്‌ ഫോം: ആദ്യ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്‌
02/08/2022  05:12 PM IST
Maya
യെസ്മാ ബോളിവുഡിന്‌ Ullu പോലെ മലയാളത്തിനും Adults Only OTT പ്ലാറ്റ്‌ ഫോം: ആദ്യ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്‌
HIGHLIGHTS

yessma.com എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ നാൻസി എന്ന ചിത്രമാണ് ആദ്യമായി സംപ്രേഷണം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു.   'യെസ്മാ' എന്നു പേരിട്ടിരിക്കുന്ന പ്ലാറ്റ്‍ഫോമിൽ ഒരു മാസത്തെ സ്ബ്‌സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. yessma.com എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ നാൻസി എന്ന ചിത്രമാണ് ആദ്യമായി സംപ്രേഷണം ചെയ്തിരിക്കുന്നത്.

മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. കാലഘട്ടത്തിൻറെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ആഡൾട്ട് ഒൺലി സിനിമകൾക്ക് മാത്രമായി ഒരിടം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി യെസ്മായിലൂടെ തുറക്കുകയാണെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

വിദേശത്തും ഇന്ത്യയിൽ ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഡൾട്ട് ഒൺലി ഒടിടി പ്ലാറ്റ്‍ഫോമുകൾ ഏറെ നാൾ മുമ്പേ ആരംഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ  ആദ്യമായാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇതിനെ ആളുകൾ എങ്ങനെ ഏറ്റെടുക്കുമെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്. 

Trailer Here

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img