07:50pm 12 November 2026
NEWS
കൊട്ടിക്കലാശത്തിനിടെ നടി ഉഷ ഹസീന സിപിഎം വിട്ട് കോൺ​ഗ്രസിൽ ചേർന്നു
07/04/2026  09:03 PM IST
nila
കൊട്ടിക്കലാശത്തിനിടെ നടി ഉഷ ഹസീന സിപിഎം വിട്ട് കോൺ​ഗ്രസിൽ ചേർന്നു

ആലപ്പുഴ: കൊട്ടിക്കലാശത്തിനിടെ നടി ഉഷ ഹസീന സിപിഎം വിട്ടു. സിപിഎം വിട്ട താരം കോൺ​ഗ്രസിന്റെ കൊട്ടിക്കലാശത്തിലും പങ്കെടുത്തു. സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉഷ ഹസീന ഉയർത്തുന്നത്.

 പാർട്ടി അംഗത്വം പുതുക്കിയില്ലെന്ന് താരം പറയുന്നു. ഇനി കോൺഗ്രസിനൊപ്പമെന്നും ഉഷ ഹസീന വ്യക്തമാക്കി. ഇടത് സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരെന്ന് ആരോപിച്ച ഉഷ, അമ്പലപ്പുഴയിൽ ജി സുധാകരന്റെ കൊട്ടിക്കലാശത്തിലും പങ്കെടുത്തു. കെ സി വേണുഗോപാലിനൊപ്പവും താരം വേദി പങ്കിട്ടു. മഹിള അസോസിയേഷന്റെ അടക്കം ഭാരവാഹിയായിരുന്നു ഉഷ ഹസീന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.