10:36am 21 July 2024
NEWS
ഭക്ഷണം, കാലാവസ്ഥ, ആരോഗ്യം, സിനിമ... മനസു തുറന്ന് സിജി പ്രദീപും ഐഷ്വികയും
11/06/2024  08:31 AM IST
ജി. കൃഷ്ണൻ
ഭക്ഷണം, കാലാവസ്ഥ, ആരോഗ്യം, സിനിമ... മനസു തുറന്ന് സിജി പ്രദീപും ഐഷ്വികയും

കാലാവസ്ഥാ മാറ്റത്തിന്റെ ആകുലതകളിലാണ്‌ മലയാളികൾ ഇപ്പോൾ, മഴയെങ്കിൽ കനത്ത മഴ, ചൂടെങ്കിൽ കൊടും ചൂട്. പഴവർഗ്ഗങ്ങളും പഴവർഗ്ഗലായനിയും കൂടുതൽ കഴിക്കേണ്ട സമയം. അരി ആഹാരത്തിൽ അളവ് കുറച്ചുകൊണ്ട് ജൂസ് കൂടുതൽ കുടിച്ച് ദാഹവും ക്ഷീണവും അകറ്റാനാണ് പൊതുവെ ഏവരും താൽപ്പര്യം കാണിച്ചുകൊണ്ടിരിക്കുന്നത്.

ചലച്ചിത്ര നടികളായ സിജി പ്രദീപിനെയും ഐഷ്‌വികയെയും കാണുമ്പോൾ ഇങ്ങനെയൊരു ചോദ്യം ചോദിക്കാനുള്ള കാരണവും മറ്റൊന്നായിരുന്നില്ല.
1. സിജിയുടെ ഫുഡ് ഹാബിറ്റിനെക്കുറിച്ച് പറയാമോ?
2. ഏതൊക്കെ ഫ്രൂട്ട്‌സ് ഇഷ്ടപ്പെടുന്നു? ഏതൊക്കെ ഫ്രൂട്ട്‌സാണ് കഴിക്കാറുള്ളത്?
3. വിറ്റാമിൻ അ,ആ,ഇ എന്നിങ്ങനെ ഓരോന്നിന്റെയും ഗുണം മനസ്സിലാക്കിയിട്ടാണോ ഫ്രൂട്ട്‌സ് കഴിക്കാറുള്ളത്?
4. വേനൽക്കാലമാണല്ലോ. ജൂസ് കഴിക്കുന്നത് ഏതാണിഷ്ടം?

ഇങ്ങനെ മൂന്ന് നാല് ചോദ്യങ്ങൾ. ഇത് ചോദിക്കുമ്പോഴും മറുപടി നൽകുമ്പോഴും മുറിക്ക് പുറത്തെ അന്തരീക്ഷം ചുട്ടുപൊള്ളി നിൽക്കുകയാണ്.
കാലാവസ്ഥയോടനുബന്ധിച്ചുള്ള ഈ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതുതന്നെ ഒരാശ്വാസമായി കരുതുന്നുണ്ടെന്ന് മുഖത്തെ ഭാവങ്ങളിലൂടെ മനസ്സിലാക്കുന്നു.
സിജി പ്രദീപ് പറഞ്ഞു.

'എന്റെ ഫുഡ് ഹാബിറ്റ് അല്ലേ? വെജും നോൺ വെജും എനിക്ക് ഒരുപോലെ ഇഷ്ടമാണ്.
ഫ്രൂട്ട്‌സ് ധാരാളമായി കഴിക്കാറുണ്ട്. ഏറ്റവും ഇഷ്ടം ഓറഞ്ച്. പിന്നെ മാങ്ങയും സീതപ്പഴവും ഇഷ്ടമാണ്. നമ്മുടെ തൊടിയിലൊക്കെയുള്ള നാടൻ ഫ്രൂട്ട്‌സില്ലെ. ചാമ്പങ്ങ,  നെല്ലിക്ക, കാരയ്ക്ക, മൾബറി.. അതൊക്കെയും ഇഷ്ടമാണ്. ഇടയ്ക്കിടെ കഴിക്കാറുമുണ്ട്. അതിനെല്ലാം ഒരു നൊസ്റ്റാൾജിക് ടേസ്റ്റാണല്ലോ. അതുകൊണ്ടുകൂടിയാണ് അവയോടെല്ലാം ഇത്തിരി ഇഷ്ടം കൂടുതൽ.

വിറ്റാമിൻ നോക്കിയാൽ വിറ്റാമിൻ 'ഇ' കൂടുതലുള്ള പഴവർഗ്ഗങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്.
ജൂസിൽ മിക്‌സഡ് ഫ്രൂട്ട് സ്മൂത്തി വളരെ ഇഷ്ടമാണ്. കൂടാതെ ഓറഞ്ചും ലെമണും.

തുടർന്ന് ഐഷ്‌വിക പറഞ്ഞു.
'ഫുഡ് ഹാബിറ്റ് എന്നു പറയുമ്പോൾ ഞാൻ എല്ലാം കഴിക്കും. എല്ലാ രീതിയിലുമുള്ള ഭക്ഷണം ഒരൽപ്പം കഴിക്കും എന്നുമാത്രം. അതല്ലാതെ പ്രത്യേകതരം ഡയറ്റോ ഒന്നും ഞാനിപ്പോൾ ഫോളോ ചെയ്യുന്നില്ല.'
* ഫ്രൂട്ട്‌സ് എല്ലാം തന്നെ കഴിക്കാറുണ്ട്. എങ്കിലും കൂടുതലിഷ്ടം റെഡ് ഫ്രൂട്ടാണ്. പ്ലം, ഗ്രേപ്‌സ്, ഡ്രാഗൺ ഫ്രൂട്ട്, വാട്ടർ മെലൻ, സ്‌ട്രോബറി.. അങ്ങനെ.
* വിറ്റാമിന്റെ കാര്യം പറഞ്ഞാൽ ഒരു ഹെൽത്തി സ്‌കിന്നിന് എല്ലാ വിറ്റാമിനുകളും വേണ്ടതുണ്ട്. ആവശ്യത്തിന് വിറ്റാമിനുകൾ ലഭിക്കുന്നത് നമ്മുടെ സ്‌കിൻ ആരോഗ്യകരവും യുവത്വവുമുള്ളതാക്കും.

നമ്മുടെ ഇവിടുത്തെ കാലാവസ്ഥയ്ക്ക് വിറ്റാമിൻ ഇ വളരെ നല്ലതാണ്. കാരണം ഡഢ റെയ്‌സിൽ  നിന്ന് സ്‌കിൻ സംരക്ഷിക്കാൻ വിറ്റാമിൻ ഇ വളരെ ബെസ്റ്റാണ്. അതുപോലെ നമ്മുടെ കാഴ്ചശക്തിക്കും ഇമ്യൂൺ സിസ്റ്റത്തിനും വിറ്റാമിൻ അ വളരെ നല്ലതാണ്. വിറ്റാമിൻ ആ പുതിയ ബ്ലഡ് സെൽസിനെ ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ആരോഗ്യകരമായ സ്‌കിന്നിനെ നിലനിർത്താനും വിറ്റാമിൻ ബി ഏറെ സഹായകരമാണ്. അതുപോലെ തന്നെ വിറ്റാമിൻ ഉ,ഋ,ഗ എന്നിവയ്‌ക്കെല്ലാം അതിന്റേതായ ഓരോ തരത്തിലുമുള്ള ഗുണങ്ങളുമുണ്ട്.

* ജൂസിന്റെ കാര്യത്തിൽ എനിക്ക് പറയാനുള്ളത് റെഡ് ഫ്രൂട്ട്‌സാണ് ഇഷ്ടമെങ്കിലും ഓറഞ്ചാണ് കൂടുതലിഷ്ടം. കാരണം, നമ്മളിപ്പോൾ വളരെ ടയേഡായി വരികയാണെങ്കിൽ ഒരു ഓറഞ്ച് ജൂസ് കുടിച്ചാൽ ംല ളലലഹ ളൃലവെ, മാത്രവുമല്ല. ഓറഞ്ച് വിറ്റാമിൻ ഇ യുടെ എല്ലാ ഗുണങ്ങളും സമ്മാനിക്കുകയും ചെയ്യും.
-ഐഷ്‌വിക അഭിപ്രായപ്പെട്ടു.

സിനിമയിൽ പ്രശസ്തി നേടി വരുന്ന ഇവരോടുമായി സിനിമാ അനുഭവങ്ങൾ പറയാമോ എന്ന് ചോദിക്കുമ്പോൾ ഐഷ്‌വിക പറഞ്ഞതിങ്ങനെ.
'എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നത് സാജൻ ആലും മൂട്ടിൽ സാർ സംവിധാനം ചെയ്ത 'വിവാഹ ആവാഹനം' എന്ന സിനിമയിലാണ് അതിനുശേഷം 'ഹെർ' ചെയ്തു. പിന്നെ രഞ്ജിത്ത് ലാൽ സാർ സംവിധാനം ചെയ്ത 'മത്ത്' എന്ന സിനിമയിൽ അഭിനയിച്ചു. ആദ്യത്തെ രണ്ട് സിനിമയിലും നായികയുടെ അനുജത്തി വേഷമായിരുന്നു. 'മത്ത്' എന്ന സിനിമയിൽ നടൻ ടിനിടോമിന്റെ മകളായ നായിക കഥാപാത്രമാണ് ചെയ്തത്. ഈ ക്യാരക്ടർ എന്നെ സംബന്ധിച്ചിടത്തോളം വളരെ ചലഞ്ചിംഗായിട്ടുള്ളതാണ്. ഒരച്ഛന്റെയും അന്ധയായ മകളുടെയും ജീവിതമാണ് കഥ. എന്റെ ക്യാരക്ടർ അന്ധയാണെന്നതിലുപരി കഥയുടെ അടിസ്ഥാനത്തിൽ എല്ലാം ഭാവങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. ഋതു എന്നാണ് എന്റെ ക്യാരക്ടറിന്റെ പേര്. രണ്ട് അറ്റ്‌മോസ്ഫിയറിലാണ് മത്തിന്റെ ലൊക്കേഷൻ വരുന്നത്. അവിടെ രണ്ടിടങ്ങളിലും രണ്ടുതരം ബോഡി ലാംഗ്വേജാണ് ഈ ക്യാരക്ടറിനുള്ളതെന്നതും ഒരു പ്രത്യേകതയാണ്.

സിജി പ്രദീപ്: ഞാൻ അഭിനയരംഗത്തേയ്ക്ക് വരുന്നത് അമച്വർ തിയേറ്ററിലൂടെയാണ്. പ്രൊഫ. രാമാനുജം സാർ സംവിധാനം ചെയ്ത 'കറുത്ത ദൈവത്തെ തേടി' എന്ന നാടകത്തിലൂടെ. തിരുവനന്തപുരം അഭിനയ തീയേറ്റർ റിസർച്ച് സെന്ററായിരുന്നു പ്രൊഡക്ഷൻ. തുടർന്ന് ആ തീയേറ്ററിന്റെ നിരവധി നാടകങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു.

ആദ്യം അഭിനയിച്ച സിനിമ നന്ദകുമാർ കാവിൽ സംവിധാനം ചെയ്ത ഏറനാടിൽ പോരാളിയിലാണ്. ഇതുവരെ ഏകദേശം 20 സിനിമകളിൽ അഭിനയിച്ചു. കന്യക ടാക്കീസ്, ലൂ മിയർ ബ്രദേഴ്‌സ്, വളപ്പൊട്ടുകൾ, ഉത്തരം പറയാതെ, ദേവസ്പർശം, ഇളയരാജ, സുവർണ്ണ പുരുഷൻ, ഭാരതപ്പുഴ, ഭീമന്റെ വഴി, ചാൾസ് എന്റർപ്രൈസസ്.. തുടങ്ങിയ സിനിമകൾ. ഭാരതപ്പുഴ എന്ന സിനിമയിലെ സെക്‌സ് വർക്കർ കഥാപാത്രത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

കുറച്ച് സിനിമയെ ചെയ്തിട്ടുള്ളുവെങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞു. അതൊരു ഭാഗ്യമായി കരുതുന്നു. തുടക്കം നായികയായിട്ടായിരുന്നുവെങ്കിലും, കുറെ ക്യാരക്ടർ വേഷങ്ങൾ പിന്നീട് ചെയ്തു.

അഭിനയം അല്ലാതെ നൃത്തം, പാട്ട് അതിനോടൊക്കെയുള്ള ആഭിമുഖ്യം എങ്ങനെ?
സിജി പ്രദീപ്: എല്ലാമുണ്ട്. അഭിനയം, നൃത്തം, പാട്ട്, ചിത്രകല, ശിൽപ്പകല... അങ്ങനെ എല്ലാത്തരം കലകളും ഇഷ്ടമാണ്. എന്നെ ഒരിക്കലും ബോറടിപ്പിക്കാത്ത വിഷയങ്ങളായിരുന്നു ഇതെല്ലാം. അക്കൂട്ടത്തിൽ തീർച്ചയായും അഭിനയത്തിനോട് ഇത്തിരി ഇഷ്ടം കൂടുതലാണ്. എന്റെ കുട്ടിക്കാലത്ത് പ്രമുഖ അഭിനേത്രികളായ ശോഭന, മഞ്ജുവാര്യർ, ഭാനുപ്രിയ, ദിവ്യാ ഉണ്ണി തുടങ്ങിയവരുടെയും കലാതിലകപ്പട്ടം നേടി വരുന്നവരുടെയുമൊക്കെ ക്ലാസിക്കൽ ഡാൻസിന്റെ ചിത്രങ്ങൾ പത്രത്താളുകളിൽ വരുന്നത് വെട്ടിയെടുത്ത് സൂക്ഷിക്കുമായിരുന്നു. അതിന്റെ ഒരു ആൽബം ഇന്നും ഞാൻ സൂക്ഷിച്ചുവച്ചിരിക്കുന്നു.

ഐഷ്‌വിക: മത്ത് എന്ന സിനിമ എനിക്കേറെ പ്രതീക്ഷയുള്ളതാണ് കേട്ടോ. കഥാപരമായി ഒരുപാട് ലയേഴ്‌സ് ഉള്ള കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. അതുകൊണ്ടുതന്നെ പല ഡയമെൻഷനിലായി ഈ സിനിമയെ നമുക്ക് വിലയിരുത്താൻ കഴിയും. പിന്നെ, സാധാരണ കണ്ടുവരുന്ന പ്ലോട്ട് ആന്റ് മേക്കിംഗ് സ്റ്റൈലിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഡയറക്ടർ ഈ സിനിമയെ സമീപിക്കുന്നതെന്ന് പറഞ്ഞപ്പോൾ എന്തായിരിക്കും അവസാനം ഇതിന്റെ ഔട്ട് പുട്ട് എന്നറിയാൻ എല്ലാവരെയും പോലെ ഞാനും ആകാംക്ഷയിലാണ്.

ഇതര ഭാഷാചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടോ? അവസരം വന്നാൽ അഭിനയിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടോ?
ഐഷ്‌വിക: അന്യഭാഷാ ചിത്രങ്ങളിൽ ഇതുവരെ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുമ്പോഴാണല്ലോ ഏതൊരു ആർട്ടിസ്റ്റും വളരുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ മാതൃഭാഷയിൽ നിന്നും വ്യത്യസ്തമായി മറ്റ് ഭാഷകളിൽ അഭിനയിക്കാൻ വളരെ ആഗ്രഹമുണ്ട്.
സിജി പ്രദീപ്: അന്യഭാഷാ ചിത്രങ്ങളിലൊന്നും ഞാനും അഭിനയിച്ചിട്ടില്ല കേട്ടോ. തീർച്ചയായും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഭാവിയിൽ അതെല്ലാം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തെയ്യം കലാകാരന്റെ ജീവിതത്തെ ബേസ് ചെയ്തിട്ടുള്ള 'കുത്തൂട്' എന്ന സിനിമ കഴിഞ്ഞമാസം റിലീസ് ചെയ്തിരുന്നു.

കുടുംബത്തെക്കുറിച്ച്?
സിജി: ഞാൻ വിവാഹിതയാണ്. ഹസ്ബന്റ് പ്രദീപ് കുമാർ. എഡിറ്ററാണ് അദ്ദേഹം. ഞങ്ങൾക്ക് ഒരു മകളുണ്ട്. പ്രവാഹി പ്രദീപ്.
ഐഷ്‌വിക: വീട്ടിൽ ഞാനും അച്ഛനും അമ്മയും എന്റെ ഗ്രാന്റ് മദറുമുണ്ട്. സിനിമയുടെ കാര്യത്തിൽ ഇവരെല്ലാം എനിക്ക് നല്ല പിൻതുണയും പ്രോത്സാഹനവും തരുന്നുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM