11:56am 10 August 2026
NEWS
സെൽഫിക്കെത്തിയ ആരാധികയുടെ അതിരുവിട്ട പെരുമാറ്റത്തിൽ അമ്പരന്ന് നടി; ദൃശ്യങ്ങൾ വൈറൽ
10/08/2026  08:00 AM IST
nila
സെൽഫിക്കെത്തിയ ആരാധികയുടെ അതിരുവിട്ട പെരുമാറ്റത്തിൽ അമ്പരന്ന് നടി; ദൃശ്യങ്ങൾ വൈറൽ

മുംബൈ: പൊതുപരിപാടിക്കിടെ ബോളിവുഡ് നടി നികിത റാവലിന് നേരെ ആരാധികയുടെ അതിരുവിട്ട പെരുമാറ്റം. റെഡ് കാർപെറ്റിൽ മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്നതിനിടെയാണ് സംഭവം.  സുരക്ഷാ ജീവനക്കാരുടെ വലയം മറികടന്നെത്തിയ ആരാധിക നികിതയോട് സെൽഫിയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആരാധികയ്ക്കൊപ്പം താരം പുഞ്ചിരിച്ച് സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ ആരാധിക നികിതയുടെ കവിളിൽ ചുംബിച്ചു.

തുടർന്ന് താരത്തെ പിടിച്ചുവലിച്ച് ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചതോടെ നികിത അസ്വസ്ഥയായി. ആരാധികയെ അകറ്റാൻ താരം ശ്രമിച്ചെങ്കിലും വീണ്ടും സമീപിച്ച് ചുംബിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അപ്രതീക്ഷിത സംഭവത്തിൽ നികിത ഒരു നിമിഷം പകച്ചുനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിന് പിന്നാലെ നികിത ഉടൻ തന്നെ റെഡ് കാർപെറ്റ് വിട്ടുപോയി. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ആരാധികയ്ക്ക് താരത്തിനരികിലേക്ക് എത്താൻ കഴിഞ്ഞതും ചർച്ചയായിട്ടുണ്ട്. താരങ്ങളുടെ സ്വകാര്യ അതിരുകളും സുരക്ഷയും സംബന്ധിച്ച ചർച്ചകൾക്കും സംഭവം വഴിവെച്ചിരിക്കുകയാണ്. ആരാധകരുടെ സ്നേഹം അതിരുവിടുമ്പോൾ അത് താരങ്ങൾക്ക് അസ്വസ്ഥതയും സുരക്ഷാ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img