02:01am 03 April 2026
NEWS
ഭർത്താവിന് അമ്മയുമായി അവിഹിതബന്ധമെന്ന വെളിപ്പെടുത്തലുമായി നടി
18/03/2026  11:19 AM IST
nila
ഭർത്താവിന് അമ്മയുമായി അവിഹിതബന്ധമെന്ന വെളിപ്പെടുത്തലുമായി നടി

തായ്‌വാനീസ് നടി ജിയാങ് പിംഗ് തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ഭർത്താവിനും സ്വന്തം അമ്മയ്ക്കും ഇടയിൽ രഹസ്യബന്ധമുണ്ടായിരുന്നുവെന്നും, അതിന്റെ തെളിവുകൾ നേരിട്ട് കണ്ടതിനെത്തുടർന്നാണ് വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവെയാണ് തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണം ജിയാങ് തുറന്നുപറഞ്ഞത്. ഈ വെളിപ്പെടുത്തൽ തായ്‌വാൻ സിനിമാ ലോകത്ത് മാത്രമല്ല, സൈബറിടങ്ങളിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. 

21-ാം വയസ്സിൽ തന്നെക്കാൾ 12 വയസ് കൂടുതലുള്ള ഒരാളെയാണ് ജിയാങ് വിവാഹം കഴിച്ചത്. ആദ്യ വർഷങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ കഴിഞ്ഞെങ്കിലും പിന്നീട് ബന്ധത്തിൽ വിള്ളലുകൾ രൂപപ്പെട്ടു. വിവാഹത്തിന് ഏതാനും വർഷങ്ങൾക്കുശേഷം ഭർത്താവിന്റെ സമീപനത്തിൽ മാറ്റം വന്നതായി അവർ പറയുന്നു. അപമാനകരമായ പെരുമാറ്റവും കുറ്റപ്പെടുത്തലുകളും പതിവായതോടെ സംശയങ്ങൾ ശക്തമായി.

ഒരു ഘട്ടത്തിൽ ഭർത്താവിനോട് സംശയം ചോദിച്ചപ്പോൾ, ‘അമ്മയെയും മകളെയും ഒരുമിച്ച് കൈകാര്യം ചെയ്യാം’ എന്ന തരത്തിലുള്ള മറുപടിയാണ് ലഭിച്ചതെന്ന് ജിയാങ് വെളിപ്പെടുത്തി. തുടർന്ന് അമ്മയോട് കാര്യങ്ങൾ ചോദിക്കാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല. ഇതോടെ സംഭവത്തിന്റെ യാഥാർത്ഥ്യം കൂടുതൽ വ്യക്തമായതായി ജിയാങ് പറയുന്നു.

അവസാനം, ഈ സംഭവങ്ങൾക്കുശേഷം ജിയാങ് വിവാഹമോചനം നേടി. പിന്നീട് അവർ പറഞ്ഞ മറ്റൊരു വെളിപ്പെടുത്തലിൽ, മസാജ് എന്ന പേരിൽ ഭർത്താവ് അമ്മയെ ദുരുപയോഗം ചെയ്തതായി ആരോപിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് തായ്‌വാനിൽ വിവാഹേതര ബന്ധങ്ങളെയും കുടുംബമൂല്യങ്ങളെയും കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img