11:57am 25 September 2026
NEWS
സ്വകാര്യ വിഡിയോ കോളുകൾ, എക്‌സ്‌ക്ലൂസീവ് ഉള്ളടക്കങ്ങൾ; നടിയുടെ 99,999 രൂപയുടെ വി.വി.ഐ.പി മെമ്പർഷിപ്പ് ചർച്ചയാകുന്നു
25/09/2026  07:49 AM IST
nila
 സ്വകാര്യ വിഡിയോ കോളുകൾ, എക്‌സ്‌ക്ലൂസീവ് ഉള്ളടക്കങ്ങൾ; നടിയുടെ 99,999 രൂപയുടെ വി.വി.ഐ.പി മെമ്പർഷിപ്പ് ചർച്ചയാകുന്നു

നടി കിരൺ റാത്തോഡിന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകളിലൊന്ന്. ആരാധകർക്കായി 99,999 രൂപ ഈടാക്കുന്ന വി.വി.ഐ.പി മെമ്പർഷിപ്പ് അവതരിപ്പിച്ചതോടെയാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. അതേസമയം, കിരണിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയവരുമുണ്ട്.

‘പ്രൈവറ്റ് വേൾഡ്’ എന്ന പ്ലാറ്റ്‌ഫോമിലേക്കാണ് കിരൺ റാത്തോഡ് വി.വി.ഐ.പി അംഗത്വം അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം ഒരു ലക്ഷം രൂപ വരുന്ന ഈ അംഗത്വം സ്വീകരിക്കുന്നവർക്ക് നടിയുമായി പരിധിയില്ലാത്ത ചാറ്റുകൾ, സ്വകാര്യ വിഡിയോ കോളുകൾ, എക്‌സ്‌ക്ലൂസീവ് ഉള്ളടക്കങ്ങൾ, പ്രൈവറ്റ് ഗ്രൂപ്പുകളിലേക്കുള്ള പ്രവേശനം തുടങ്ങിയ സൗകര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഉണ്ടായത്. ഉയർന്ന തുക ഈടാക്കുന്ന ഇത്തരം സബ്‌സ്‌ക്രിപ്ഷൻ രീതികൾക്കെതിരെ സർക്കാർ ഇടപെടണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു മെമ്പർഷിപ്പിനായി 99,999 രൂപ ചെലവഴിക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യവും വിമർശകർ ഉയർത്തുന്നുണ്ട്.

അതേസമയം, വിമർശനങ്ങളോട് വിയോജിക്കുന്നവരും കുറവല്ല. കിരൺ നൽകുന്ന ഉള്ളടക്കത്തെ എതിർക്കുന്നതിന് പകരം അതിന് നിശ്ചയിച്ചിരിക്കുന്ന തുകയെയാണ് ചിലർ ചോദ്യം ചെയ്യുന്നതെന്നാണ് ഇവരുടെ വാദം. ഒരാൾക്ക് തന്റെ ഡിജിറ്റൽ ഉള്ളടക്കത്തിന് എത്ര തുക ഈടാക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഗ്ലാമർ ചിത്രങ്ങളും സ്വകാര്യ ഉള്ളടക്കങ്ങളും പങ്കുവച്ച് വരുമാനം നേടുന്നതിനെക്കുറിച്ച് കിരൺ നേരത്തെയും പ്രതികരിച്ചിരുന്നു. അടുത്തിടെ ഷക്കീലയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ പണം സമ്പാദിക്കുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു കിരൺ ചോദിച്ചത്.

നേരത്തെ തന്നെ സബ്‌സ്‌ക്രിപ്ഷൻ അധിഷ്ഠിത ഡിജിറ്റൽ സേവനങ്ങളുമായി കിരൺ റാത്തോഡ് രംഗത്തുണ്ട്. 2022ലാണ് താരം സ്വന്തം പേരിലുള്ള ആപ്പിലൂടെ സബ്‌സ്‌ക്രിപ്ഷൻ സർവീസ് ആരംഭിച്ചത്. അന്നും ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

വിക്രം നായകനായെത്തിയ ‘ജെമിനി’ എന്ന ചിത്രത്തിലൂടെയാണ് കിരൺ റാത്തോഡ് ശ്രദ്ധേയയാകുന്നത്. കമൽഹാസനൊപ്പം ‘അൻപേ ശിവം’ എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ വി.വി.ഐ.പി മെമ്പർഷിപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചകൾക്കിടെയാണ് കിരൺ റാത്തോഡിന്റെ പഴയ സബ്‌സ്‌ക്രിപ്ഷൻ സേവനങ്ങളും വീണ്ടും ശ്രദ്ധ നേടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.