03:25am 12 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയും; നടി റിനി ആൻ ജോർജിന് നേരേ വധഭീഷണി
06/12/2025  01:54 PM IST
nila
രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയും; നടി റിനി ആൻ ജോർജിന് നേരേ വധഭീഷണി

കൊച്ചി: യുവനടി റിനി ആൻ ജോർജിന് നേരേ വധഭീഷണി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാടെടുത്താൽ കൊലപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. രാത്രിയിൽ രണ്ടുപേർ വീടിനു മുന്നിൽ രണ്ടുപേർ എത്തി രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി എന്നാണ് റിനി പറയുന്നത്. വീടിന്റെ ഗെയ്റ്റ് തകർക്കാൻ ശ്രമമുണ്ടായെന്നും റിനി വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താരം പൊലീസിൽ പരാതി നൽകി.

റിനിയുടെ പറവൂരിലുള്ള വീടിന് മുന്നിൽ രാത്രി ഒൻപതരയോടെ ഒരാൾ സ്‌കൂട്ടറിലെത്തി. ഇയാൾ ഗെയ്റ്റ് തകർത്ത് അകത്തേക്ക് കടക്കാൻ ശ്രമം നടത്തി. വീട്ടുകാർ പുറത്തിറങ്ങിയതോടെ ഇയാൾ സ്‌കൂട്ടറിൽക്കയറി രക്ഷപ്പെട്ടു. പിന്നീട് രാത്രി പത്തുമണിയോടെ ബൈക്കുമായി മറ്റൊരാളും വീടിന് മുന്നിലെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് ഇയാൾ ഉച്ചത്തിൽ ഭീഷണി മുഴക്കി. ഇതോടെ വീട്ടുകാർ വീണ്ടും പുറത്തിറങ്ങിയതോടെ ഇയാൾ രക്ഷപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നെന്നും റിനി നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ പരാതിക്കാരിയായ യുവതി വെളിപ്പെടുത്തലുകൾ നടത്തിയതും പരാതി നൽകിയതും. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ  സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img