08:49pm 11 November 2026
NEWS
നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന് നടി രേഷ്മ
09/11/2025  01:23 PM IST
nila
നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന് നടി രേഷ്മ

നിശ്ചയിച്ചിരുന്ന വിവാഹം റദ്ദാക്കിയതായി നടി രേഷ്മ എസ്. നായർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇരു കുടുംബങ്ങളും ചേർന്നാണ് ഈ തീരുമാനം എടുത്തതെന്ന് രേഷ്മ വ്യക്തമാക്കി. വ്യക്തിപരമായ കാര്യമാകുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും ആരാധകരോട് അത് ബഹുമാനിക്കണമെന്നുമാണ് താരം ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത കുറിപ്പിലൂടെയാണ് രേഷ്മ വിവാഹനിശ്ചയം പിൻവലിച്ചതിന്റെ വിവരം പുറത്തുവിട്ടത്.

രേഷ്മ പങ്കുവച്ച കുറിപ്പ് ഇങ്ങനെ: 

 ‘അറിയിപ്പ്!! എല്ലാവർക്കും ഹായ്,  ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഞാനിത് തുറന്നു പറയുന്നത്. എന്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതാണെങ്കിലും ഞങ്ങൾക്കിടയിൽ നടന്ന സംഭാഷണങ്ങൾക്കും വ്യക്തമായ ധാരണയ്ക്കും ശേഷം ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ രണ്ട് കുടുംബങ്ങളും തീരുമാനിച്ചു. തീർത്തും ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയുമാണ് ഈ തീരുമാനം എടുത്തത്. അതിൽ യാതൊരു ഖേദവുമില്ല. എന്റെ ജീവിതത്തിന് അനുയോജ്യമായ തീരുമാനമെടുത്തതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു.

ഞാൻ ഇത് ആരോടും വ്യക്തിപരമായി വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ദയവായി വിശദാംശങ്ങൾ ചോദിക്കുന്നത് ഒഴിവാക്കുക. എന്റെ സമാധാനം, എന്റെ തിരഞ്ഞെടുപ്പ്, എന്റെ ഭാവി എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അതിനെ മാനിക്കുന്നതിന് നന്ദി. രേഷ്മ.’

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രേഷ്മ എസ് നായർ. താൻ പ്രണയത്തിലാണെന്ന വാർത്ത മുൻപ് രേഷ്മ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ വിവരവും താരം പങ്കുവച്ചിരുന്നു. പങ്കാളിക്കൊപ്പമുള്ള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് രേഷ്മ പങ്കുവച്ചത്. എന്നാൽ ചിത്രത്തിൽ പങ്കാളിയുടെ മുഖം കാണിച്ചിരുന്നില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img