
പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്പോട്ടിൽ കൊല്ലണമെന്ന പരാമർശവുമായി നടി പ്രിയങ്ക. കൊലക്കേസിലെയും പീഡനക്കേസിലെയും പ്രതികളെ എന്തിനാണ് ജയിലിലിട്ട് തടിവയ്പ്പിക്കുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. നിയമങ്ങൾ മാറണമെന്നും ഒരു സിനിമയുടെ പ്രമോഷൻറെ ഭാഗമായി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ:
"ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം എന്നെ ഞാൻ പറയൂ. ആ അമ്മയുടെ മോൻ മരിച്ചില്ലേ. അമ്മ ഇപ്പോഴും ദുഃഖിക്കുകയല്ലേ. ഈ കേസ് എന്തിനാണ് ഇനി വലിച്ച് നീട്ടുന്നത്. ഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടി അവൾ തിരിച്ചുവരാനോ? സ്പോട്ടിൽ ചെയ്യണം. മൂന്ന് വയസായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ആളെ സ്പോട്ടിൽ കൊല്ലണം. അല്ലാതെ അവരെ ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ഒരമ്മയ്ക്ക് ഒരു മകനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ഇങ്ങനെ വിഷം കൊടുത്ത് കൊന്നിട്ടുണ്ടെങ്കിൽ അവരെ ഒക്കെ ആ സ്പോട്ടിൽ തീർക്കാതെ മാസങ്ങളോളം കൊണ്ടു പോകുന്നത് എന്തിനാണ്. നിയമം മാറണ്ടേ ? മാറ്റണം".











