05:42pm 30 April 2026
NEWS
വിവാഹ ബന്ധം വേർപെടുത്തിയെന്ന് വെളിപ്പെടുത്തി നടി പാര്‍വതി വിജയ്‌

24/02/2025  02:20 PM IST
nila
വിവാഹ ബന്ധം വേർപെടുത്തിയെന്ന് വെളിപ്പെടുത്തി നടി പാര്‍വതി വിജയ്‌

വിവാഹമോചനം നേടിയെന്ന് വെളിപ്പെടുത്തി നടി പാർവതി വിജയ്‌. പത്ത് പതിനൊന്ന് മാസമായി തങ്ങൾ വേർപിരിഞ്ഞാണ് താമസമെന്നും ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം വെളിപ്പെടുത്തി. വിവാഹമോചനത്തിന്റെ കാരണം തികച്ചും വ്യക്തിപരമാണെന്നും നടി തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. സീരിയൽ ക്യാമറമാനായ അരുണായിരുന്നു പാർവതിയുടെ ഭർത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് രഹസ്യമായിട്ടായിരുന്നു വിവാഹം. ഇരുവർക്കും ഒരു പെൺകുഞ്ഞുമുണ്ട്. 

നടിയുടെ വാക്കുകൾ ഇങ്ങനെ..

‘‘ഞാനും അരുൺ ചേട്ടനുമായി വേർപിരിഞ്ഞോ, വിഡിയോയിൽ ഒന്നും കാണുന്നില്ലല്ലോ, എന്നിങ്ങനെ കുറേ ചോദ്യങ്ങൾ വന്നിരുന്നു. ഒന്നിനും ഞാൻ മറുപടി പറഞ്ഞില്ല. എല്ലാത്തിനുമുള്ള ഉത്തരവുമായിട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്. ശരിക്കും ഞങ്ങളിപ്പോൾ ഡിവോഴ്‌സ് ആയിരിക്കുകയാണ്. പത്ത് പതിനൊന്ന് മാസമായി ഞങ്ങൾ പിരിഞ്ഞാണ് താമസിക്കുന്നത്. ഞാനിപ്പോൾ ചേച്ചിയുടെ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്. മകൾ യാമിയും കൂടെയുണ്ട്. 

എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്നത് കാര്യങ്ങൾക്കെല്ലാം ഒരു തീരുമാനം ആവട്ടെ എന്ന് കരുതിയാണ്. ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കാതെ ഇരുന്നത്. അവസാന തീരുമാനം എന്താണെന്ന് നോക്കിയതിന് ശേഷം പ്രതികരിക്കാമല്ലോ എന്ന് വിചാരിച്ചിട്ടാണ് ഇതുവരെ പറയാതിരുന്നത് ഈ യൂട്യൂബ് ചാനലിന് പാർവൻ എന്നാണ് പേര്. ഞങ്ങൾ രണ്ടാളുടെയും പേര് ചേർത്ത് ഫാൻസുകാരാണ് അങ്ങനൊരു പേര് ഇട്ടത്. ഇനി മുതൽ അത് മാറ്റാൻ പോവുകയാണ്. വൈകാതെ അതിനെ കുറിച്ച് പറയാം.

പിന്നെ വിവാഹമോചനത്തിന്റെ കാരണമെന്താണെന്ന് ആയിരിക്കും കൂടുതൽ പേർക്കും അറിയാൻ ആഗ്രഹം. അത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. അത് പറയാൻ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല. ഞാനും യാമിയും മാത്രമേ ഇപ്പോഴുള്ളു. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമൊക്കെ ഇപ്പോൾ കൂടെയുണ്ട്.

ഈ വിഡിയോ കണ്ടതിന് ശേഷം എന്നെ സപ്പോർട്ട് ചെയ്യുന്നവർ പോലും വിമർശിച്ചേക്കാം. കാരണം ഞങ്ങളുടെ വിവാഹം അങ്ങനെയായിരുന്നു. അത് ചൂണ്ടിക്കാണിച്ച് വാർത്ത വരാനും സാധ്യതയുണ്ട്. എല്ലാവരുടെയും അവസ്ഥകൾ കൂടി മനസിലാക്കിയിട്ട് വേണം കാര്യങ്ങൾ പറയാനെന്ന് മാത്രം ഞാൻ ഓർമിപ്പിക്കുകയാണ്. ഞാൻ പറഞ്ഞ കാര്യങ്ങളായിരിക്കില്ല, ചിലപ്പോൾ മറ്റുള്ളവർ പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കാനാണ് മറ്റുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കണമെന്ന് പറയുന്നത്. 

കമന്റുകളോ മറ്റ് എന്ത് വന്നാലും അത് നേരിടാൻ തയാറായിട്ടാണ് ഞാൻ നിൽക്കുന്നത്. എന്തായാലും ഞങ്ങൾ ഡിവോഴ്‌സ്ഡ് ആണെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇനി മുതൽ ആ വ്യക്തി ഞങ്ങളുടെ കൂടെ ഉണ്ടാവില്ല. ഇതിനെ എന്റെയും യാമിയുടെയും യൂട്യൂബ് ചാനലായിരിക്കും. ഞങ്ങളെ സ്നേഹിക്കുന്നവർ പിന്തുണയ്ക്കുക.’’–പാർവതി പറയുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img