
സംവിധായകൻ സാജിദ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നവീന ബോലെ രംഗത്ത്. അവസരം തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്നാണ് താരം ആരോപിക്കുന്നത്. നടനും സംവിധായകനും അവതാരകനുമായ സാജിദ് ഖാനെതിരെ മീ ടൂ മുവ്മെന്റിന്റെ ഭാഗമായി നടിമാരും മാധ്യമ പ്രവർത്തകും മോഡലുകളും മുമ്പ് ലൈംഗികാരോപണം ഉയർത്തിയിരുന്നു. എന്നാൽ, 2017ൽ പുറത്തിറങ്ങിയ ഹേ ബേബി എന്ന ബോളിവുഡ് ചിത്രത്തിന്റെ കാസ്റ്റിംഗിനിടെ സാജിദ് ഖാൻ തന്നോട് ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്നാണ് ടെലിവിഷൻ താരമായ നവീനയുടെ ആരോപണം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
നടിയുടെ വാക്കുകൾ ഇങ്ങനെ:
അദ്ദേഹം സിനിമയിലേക്ക് വിളിച്ചതിന്റെ ആവേശത്തിലായിരുന്നു ഞാൻ. എന്റെ മേൽവസ്ത്രങ്ങൾ അഴിച്ചുമാറ്റി ലോൺഷറേ മാത്രം ധരിച്ചിരിക്കാൻ സാജിദ് ഖാൻ ആവശ്യപ്പെട്ടു, പിന്നീട് ഒരു വർഷത്തിന് ശേഷം കണ്ടപ്പോഴും മോശം അനുഭവമുണ്ടായി. മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുമ്പോൾ സാജിദ് ഖാൻ വിളിപ്പിച്ചു. ഒരു വേഷത്തിനായി വന്നു കാണാൻ ആവശ്യപ്പെട്ടു. ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറിയതു കൊണ്ട് ഒരുവർഷം മുമ്പ് വിളിച്ചു വരുത്തിയത് ഓർമ്മയുണ്ടാവില്ലെന്നായിരുന്നു ഞാൻ മറുപടി നൽകിയത്.











