04:17pm 24 September 2026
NEWS
അടിവസ്ത്രം മാത്രം ധരിച്ചിരിക്കാൻ സംവിധായകൻ പറഞ്ഞെന്ന് വെളിപ്പെടുത്തി നടി


28/04/2025  09:38 AM IST
nila
അടിവസ്ത്രം മാത്രം ധരിച്ചിരിക്കാൻ സംവിധായകൻ പറഞ്ഞെന്ന് വെളിപ്പെടുത്തി നടി

 സംവിധായകൻ സാജിദ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നവീന ബോലെ രം​ഗത്ത്. അവസരം തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്നാണ് താരം ആരോപിക്കുന്നത്. നടനും സംവിധായകനും അവതാരകനുമായ സാജിദ് ഖാനെതിരെ മീ ടൂ മുവ്മെന്റിന്റെ ഭാ​ഗമായി നടിമാരും മാധ്യമ പ്രവർത്തകും മോഡലുകളും മുമ്പ് ലൈം​ഗികാരോപണം ഉയർത്തിയിരുന്നു. എന്നാൽ, 2017ൽ പുറത്തിറങ്ങിയ ഹേ ബേബി എന്ന ബോളിവുഡ് ചിത്രത്തിന്റെ കാസ്റ്റിംഗിനിടെ  സാജിദ് ഖാൻ തന്നോട് ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്നാണ് ടെലിവിഷൻ താരമായ നവീനയുടെ ആരോപണം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 

നടിയുടെ വാക്കുകൾ ഇങ്ങനെ: 

 അദ്ദേഹം സിനിമയിലേക്ക് വിളിച്ചതിന്റെ ആവേശത്തിലായിരുന്നു ഞാൻ. എന്റെ മേൽവസ്ത്രങ്ങൾ അഴിച്ചുമാറ്റി ലോൺഷറേ മാത്രം ധരിച്ചിരിക്കാൻ സാജിദ് ഖാൻ ആവശ്യപ്പെട്ടു,​ പിന്നീട് ഒരു വർഷത്തിന് ശേഷം കണ്ടപ്പോഴും മോശം അനുഭവമുണ്ടായി. മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുമ്പോൾ സാജിദ് ഖാൻ വിളിപ്പിച്ചു. ഒരു വേഷത്തിനായി വന്നു കാണാൻ ആവശ്യപ്പെട്ടു. ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറിയതു കൊണ്ട് ഒരുവർഷം മുമ്പ് വിളിച്ചു വരുത്തിയത് ഓർമ്മയുണ്ടാവില്ലെന്നായിരുന്നു ഞാൻ മറുപടി നൽകിയത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.