02:02am 15 May 2025
NEWS
സ്ത്രീകളുടെ ഒരു പ്രത്യേകതവച്ച് കൂടെ വരുമോ, കിടക്കുമോ എന്നൊക്കെ ആൾക്കാർ ചേദിക്കുമെന്ന് നടി മാലാ പാർവതി
20/04/2025  05:52 PM IST
nila
 സ്ത്രീകളുടെ ഒരു പ്രത്യേകതവച്ച് കൂടെ വരുമോ, കിടക്കുമോ എന്നൊക്കെ ആൾക്കാർ ചേദിക്കുമെന്ന് നടി മാലാ പാർവതി

സിനിമാ സെറ്റിൽ വച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ വീണ്ടും വിമർശനം ഉയർത്തി നടി മാലാ പാർവതി.  ഒരു കളിതമാശ പോലും മനസിലാകാത്തവരാണ് സിനിമയിലുള്ളതെന്നായിരുന്നു മാലാ പാർവതിയുടെ വിമർശനം. സ്ത്രീകൾ ജോലി ചെയ്യുമ്പോൾ, സ്ത്രീകളുടെ ഒരു പ്രത്യേകതവച്ച് ആൾക്കാർ കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നൊക്കെ ചോദിക്കും. ഇത് മാനേജ് ചെയ്യാൻ പഠിക്കേണ്ടത് ഒരു സ്‌കിൽ ആണെന്നും നടി പറയുന്നു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മാലാ പാർവതി ഇക്കാര്യങ്ങൾ പറഞ്ഞത്. 

'സിനിമയിൽ നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു, ബ്ളൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാൽ ഭയങ്കര സ്‌ട്രസ് ആയിപ്പോയെന്ന്. എല്ലാമങ്ങ് തകർന്നുപോയി. അങ്ങനെയൊക്കെ എന്താ? പോടാ എന്നുപറഞ്ഞാൽ പോരേ? പോടാ എന്ന് പറഞ്ഞാൽ കഴിയുന്ന കാര്യമല്ലേ? അതൊക്കെ മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയെങ്കിൽ സ്ത്രീകൾക്ക് ഒരിക്കലും ഈ മേഖലയിൽ നിൽക്കാൻ സാധിക്കില്ല.

സ്ത്രീകൾ ജോലി ചെയ്യുമ്പോൾ, സ്ത്രീകളുടെ ഒരു പ്രത്യേകതവച്ച് ആൾക്കാർ കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നൊക്കെ ചോദിക്കും. ഇത് മാനേജ് ചെയ്യാൻ പഠിക്കേണ്ടത് ഒരു സ്‌കിൽ ആണ്. അതിനെ വലിയൊരു വിഷയമാക്കിയാൽ ഞാനെങ്ങനെ ജോലി ചെയ്യും, എന്നെ എല്ലാവരും അറ്റാക്ക് ചെയ്യുകയാണ് എന്ന മൂഡിലേയ്ക്ക് പോകും'-  മാലാ പാർവതി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.