07:43am 10 November 2026
NEWS
പോൺതാരം കയ്ലീ പേജ് ദുരൂഹസാഹചര്യത്തിൽ അന്തരിച്ചു
01/07/2025  06:01 PM IST
nila
പോൺതാരം കയ്ലീ പേജ് ദുരൂഹസാഹചര്യത്തിൽ അന്തരിച്ചു

പോൺതാരം കയ്ലീ പേജ് ദുരൂഹസാഹചര്യത്തിൽ അന്തരിച്ചു. 28 വയസ്സായിരുന്നു. ജൂൺ 25-ന് സ്വന്തം വീട്ടിലാണ് താരത്തെ മരിച്ചനിലയിൽ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട്. മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. 

കയ്ൽ പൈലന്റ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. കയ്ലീ പേജ് എന്ന പേരിലാണ് പ്രശസ്തയായത്. ലോസ് ഏഞ്ചൽസ് കൗണ്ടി മെഡിക്കൽ എക്സാമിനർ ആണ് അവരുടെ മരണം സ്ഥിരീകരിച്ചത്. നിലവിൽ മരണകാരണം കണ്ടെത്താനായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണ് എന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

2016-ലാണ് കയ്ൽ അഡൽറ്റ് എന്റർടൈൻമെന്റ് രംഗത്ത് കരിയർ ആരംഭിച്ചത്. ഈ രം​ഗത്തെ മുൻനിര സ്റ്റുഡിയോകളുമായി അവർ ചേർന്നുപ്രവർത്തിച്ചു. 200-ൽ അധികം അഡൾട്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img