01:58pm 31 January 2026
NEWS
ഈഫൽ ടവർ സാക്ഷി, ഹൻസികയ്ക്കു മുന്നിൽ മുട്ടുകുത്തി സുഹൈൽ
02/11/2022  01:52 PM IST
Veena Raj
ഈഫൽ ടവർ സാക്ഷി, ഹൻസികയ്ക്കു മുന്നിൽ മുട്ടുകുത്തി സുഹൈൽഈഫൽ ടവർ സാക്ഷി, ഹൻസികയ്ക്കു മുന്നിൽ മുട്ടുകുത്തി സുഹൈൽ
HIGHLIGHTS

മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ കതൂരിയയാണ് വരൻ.

തെന്നിന്ത്യൻ സുന്ദരി ഹൻസിക മോത്വാനിയുടെ വിവാഹ ഒരുക്കത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ വിവാഹിതയാവാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ കതൂരിയയാണ് വരൻ. ഈഫൽ ഗോപുരത്തിനു മുൻപിൽ വച്ച് സുഹൈൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചാണ് താരം സന്തോഷം അറിയിച്ചത്.

സ്വപ്നതുല്യമായാണ് സുഹൈൽ താരസുന്ദരിയെ പ്രപ്പോസ് ചെയ്തത്. മെഴുകുതിരിയും പൂക്കളും കൊണ്ട് അലങ്കരിച്ച ഹൃദയത്തിനുള്ളിൽ മുട്ടുകുത്തി നിന്നായിരുന്നു സുഹൈലിന്റെ വിവാഹഭ്യർത്ഥന. ഇന്നും എപ്പോഴും എന്ന അടിക്കുറിപ്പിലാണ് ഹൻസിക ചിത്രങ്ങൾ പങ്കുവച്ചത്. ഐ ലവ് യു മൈ ലൈഫ് എന്ന് സുഹൈൽ പോസ്റ്റിനു താഴെ കമന്റും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.

രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിൽ ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം. ഡിസംബർ രണ്ടിന് സൂഫി പരിപാടിയോട് കൂടിയാണ് വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകും. വിവാഹത്തെക്കുറിട്ട് ഔദ്യോ​ഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഹൃത്വിത് റോഷന്റെ കോയി മിൽ​ഗയ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ ഹൻസിക തമിഴ്, തെലുങ്ക് സിനിമകളിലെ സൂപ്പർനായികയായി ഉയരുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img