12:12am 18 January 2026
NEWS
അവധി ആഘോഷമാക്കി പൂളിൽ നീന്തിത്തുടിച്ച്‌ നടി ദിവ്യപ്രഭ, വൈറലായി ചിത്രങ്ങൾ
30/06/2022  11:11 AM IST
Kallus
അവധി ആഘോഷമാക്കി പൂളിൽ നീന്തിത്തുടിച്ച്‌ നടി ദിവ്യപ്രഭ, വൈറലായി ചിത്രങ്ങൾ

മലയാളികൾക്ക്‌ ഏറെ പ്രീയപ്പെട്ട താരമാണ്‌ ദിവ്യപ്രഭ. സീരിയലിലൂടെ എത്തി സിനിമയിൽ സജീവമായ താരം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്‌. കെ.കെ. രാജീവിന്റെ ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിലെ അഭിനയത്തിന്‌ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരത്തിന്‌ അർഹയായിട്ടുണ്ട്‌. ഇതിഹാസ, വേട്ട, ടേക്ക്‌ ഓഫ്‌, കമ്മാരസംഭവം, നോൺസെൻസ്‌, തമാശ, നിഴൽ, മാലിക്‌, തമിഴ്‌ ചിത്രമായ കോടിയിൽ ഒരുവൻ തുടങ്ങി പ്രേക്ഷക ശ്രദ്ധ നേടിയ നിരവധി കഥാപാത്രങ്ങളാകാൻ ദിവ്യപ്രഭയ്ക്ക്‌ കഴിഞ്ഞു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന അറിയിപ്പ്‌ എന്ന ചിത്രമാണ്‌ ഇനി റിലീസാകാനുള്ളത്‌.

ഷൂട്ടിംഗിന്റെ ഇടവേള ആഘോഷമാക്കുകയാണ്‌ ഇപ്പോൾ ദിവ്യപ്രഭ. റിസോർട്ടിലാണ്‌ താരം അവധി ആഘോഷിക്കുന്നത്‌. അതിന്റെ ചിത്രങ്ങൾ താരം തന്നെയാണ്‌ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുനന്ത്‌. സ്വിമ്മിംഗ്‌ പൂളിൽ നീന്തിത്തുടിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു മത്സ്യകന്യകയെപ്പോലെയുണ്ടെന്നാണ്‌ ആരാധകർ താരത്തിന്‌ നൽകിയിരിക്കുന്ന കമന്റ്‌. ചിത്രങ്ങൾ കാണാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img