06:27am 02 May 2026
NEWS
ജനനേന്ദ്രിയത്തിൽ നിരന്തരം ​ഗ്രൈൻഡർ പ്രയോ​ഗിച്ചു; പ്രമുഖ നടനെതിരെ ​ഗുരുതര ആരോപണവുമായി നടി


13/04/2025  12:40 PM IST
nila
ജനനേന്ദ്രിയത്തിൽ നിരന്തരം ​ഗ്രൈൻഡർ പ്രയോ​ഗിച്ചു; പ്രമുഖ നടനെതിരെ ​ഗുരുതര ആരോപണവുമായി നടി

നടൻ മിക്ക് റൂർക്കിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി ഹോളിവുഡ് നടി ബെല്ലാ തോൺ രം​ഗത്ത്. നടൻ തന്നെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കി എന്നാണ് നടിയുടെ ആരോപണം. കാറോടിക്കവെ തന്റെ ശരീരത്തിൽ നടൻ തെളി തെറിപ്പിച്ചു എന്നതു മുതൽ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് വരെയുള്ള ആരോപണങ്ങളാണ് നടി ഉയർത്തുന്നത്. 

 'ഗേൾ' എന്ന സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ മിക്ക് റൂർക്ക് തന്നെ ലൈം​ഗികമായി ഉപദ്രവിച്ചു എന്നാണ് നടി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയത്. കൈകൾ ബന്ധിച്ച് മുട്ടിൽ നിൽക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു ബെല്ല. ഈ സമയം, ലോഹ ഗ്രൈൻഡർ ഉപയോഗിച്ച് കാൽമുട്ടിൽ പ്രഹരിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. എന്നാൽ മിക്ക് റൂർക്ക് ജീൻസിന് മുകളിലൂടെ ഈ ഉപകരണം തന്റെ ജനനേന്ദ്രിയത്തിൽ ആവർത്തിച്ച് ഉപയോഗിച്ചെന്നും ഇത് കാരണം പെൽവിക് അസ്ഥിയിൽ ചതവുണ്ടായെന്നും നടി പറയുന്നു.

അതേസമയം, ബെല്ല തോണിന്റെ ആരോപണങ്ങൾ നിഷേധിച്ച് മിക്ക് റൂർക്കിന്റെ പ്രതിനിധികൾ രം​ഗത്തെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img