08:50am 12 November 2026
NEWS
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്കും കൂട്ടർക്കും 20 വർഷം കഠിനതടവ്; ശിക്ഷാ ഇളവിൽ പ്രതിഷേധം ശക്തം
13/12/2025  10:36 AM IST
സുരേഷ് വണ്ടന്നൂർ
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്കും കൂട്ടർക്കും 20 വർഷം കഠിനതടവ്; ശിക്ഷാ ഇളവിൽ പ്രതിഷേധം ശക്തം

കൊച്ചി: വൻ ഗൂഢാലോചന നടത്തി ഓടുന്ന വാഹനത്തിൽ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർക്കുകയും ചെയ്ത കേസിൽ ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ച് കോടതി. കൂട്ട ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ കുറഞ്ഞ ശിക്ഷയാണ് വിധിച്ചതെന്ന ആരോപണത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ജീവപര്യന്തം കഠിനതടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു പ്രതികൾക്കെതിരെ ഉണ്ടായിരുന്നത്.
​പ്രധാന പ്രതികൾക്കും ശിക്ഷാ ഇളവ്
​ഒന്നാംപ്രതിയായ പൾസർ സുനി (37) അടക്കം ആറ് പ്രതികൾക്കും വിചാരണത്തടവുകാലം ശിക്ഷയിൽ കുറവുചെയ്തതോടെ, സുനിയുടെ ശിക്ഷാ കാലാവധി 12 വർഷവും അഞ്ച് മാസവുമായി ചുരുങ്ങും. പരമാവധി ശിക്ഷ നൽകണമെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. അജകുമാറിന്റെ ആവശ്യം കോടതി തള്ളി.

​പിഴയും നഷ്ടപരിഹാരവും:

 പ്രതികളിൽ നിന്ന് ഈടാക്കുന്ന മൊത്തം പിഴയായ 9.75 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപ നടിക്ക് നൽകും. ഈ തുക അവരുടെ മാനത്തിനുള്ള വിലയാണോ എന്ന വിമർശനവും ഉയരുന്നുണ്ട്.
​സർക്കാർ അപ്പീലിനൊരുങ്ങുന്നു
​വിധിയിൽ അതൃപ്തി രേഖപ്പെടുത്തി സർക്കാരും പ്രോസിക്യൂഷനും. വിധിക്കെതിരെ ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സർക്കാർ അറിയിച്ചു.
​ഏഴ് വർഷവും ഒൻപത് മാസവും നീണ്ട വിചാരണയ്ക്കൊടുവിലാണ് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധിപറഞ്ഞത്.
​ ശിക്ഷ ലഭിച്ച പ്രതികൾ (20 വർഷം കഠിനതടവ്)പ്രതി നമ്പർ പ്രതിയുടെ പേര് നിലവിലെ ജയിൽവാസം (കുറവ് ചെയ്യുന്നത്)
1 പൾസർ സുനി 7 വർഷം 7 മാസം
2 മാർട്ടിൻ ആന്റണി 5 വർഷം 21 ദിവസം
3 ബി. മണികണ്ഠൻ 4 കൊല്ലം 9 മാസം
4 വി.പി. വിജീഷ് 5 കൊല്ലം ഒന്നരമാസം
5 എച്ച്. സലിം (വടിവാൾ സലിം) ഒരു വർഷം 11 മാസം
6 പ്രദീപ് 3 കൊല്ലം 4 മാ​വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
​ദിലീപിനെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി
​നടൻ ദിലീപിനെതിരെ (എട്ടാംപ്രതി) സാഹചര്യത്തെളിവുകൾ മാത്രമാണ് ഉള്ളതെന്നും, ഗൂഢാലോചന സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി. മുഖ്യപ്രതികൾക്കെതിരെ ചുമത്തിയ അതേ കുറ്റങ്ങളിൽനിന്നാണ് ദിലീപ് ഒഴിവാക്കപ്പെട്ടത്.
​ഈ കേസിൽ ദിലീപ് അടക്കം നാലുപേരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img