
കൊച്ചിയിൽ നടിയെ ആക്രമിക്കാൻ തനിക്ക് ക്വട്ടേഷൻ നൽകിയത് നടൻ ദിലീപാണെന്ന് തുറന്നു പറഞ്ഞ് കേസിലെ ഒന്നാംപ്രതി പൾസർ സുനി. ഒന്നര കോടി രൂപയാണ് നടിയെ ബലാത്സംഗം ചെയ്യാനായി നടൻ ദിലീപ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും പൾസർ സുനി വെളിപ്പെടുത്തി. റിപ്പോർട്ടർ ടി വി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. തന്റെ കുടുംബം തകർത്തതിന്റെ പകയായിരുന്നു നടിയോട് ദിലീപിനുണ്ടായിരുന്നതെന്നും പൾസർ സുനി പറയുന്നുണ്ട്.
ഒന്നര കോടി രൂപക്കാണ് ദിലീപ് ക്വട്ടേഷൻ നൽകിയത്. ഇനിയും 80 ലക്ഷം രൂപ തനിക്ക് കിട്ടാനുണ്ടെന്നും പൾസർ സുനി വെളിപ്പെടുത്തി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നടിക്ക് അറിയാമായിരുന്നെന്നും ഉപദ്രവിക്കാതിരിക്കാൻ നടിയും തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നെന്നും പൾസർ സുനി വെളിപ്പെടുത്തി. സംഭവം നടക്കുമ്പോൾ താൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നെന്നും ദൃശ്യങ്ങൾ പകർത്തിയതും ദിലീപ് പറഞ്ഞിട്ടാണെന്നും പൾസർ സുനി പറയുന്നു.











