04:35am 12 November 2026
NEWS
നടി ആക്രമണ കേസ് പണവും സ്വാധീനവും കുറ്റവാളികൾക്ക് തുണയാകുന്നു യുവകലാസാഹിതി
10/12/2025  04:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നടി ആക്രമണ കേസ് പണവും സ്വാധീനവും  കുറ്റവാളികൾക്ക് തുണയാകുന്നു യുവകലാസാഹിതി

കൊച്ചി :  പണവും സ്വാധീനവുമുള്ള കുറ്റവാളികൾക്ക് നിയമത്തിന്റെ കയ്യിൽനിന്ന് വഴുതിമാറാമെന്നതിന്റെ തെളിവാണ് നടി കേസിലെ വിധിയെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടുകുറ്റം നിലനിൽക്കുകയും ഗൂഢാലോചന തെളിയാക്കാനാകാതെ പോവുകയുംചെയ്യുന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ പാളിച്ചയാണ്.പരിമിതികളാൽ നട്ടംതിരിയുന്ന പ്രോസിക്യൂഷനെ നേരിടാൻ അംഗബലംകൊണ്ടും പ്രാഗത്ഭ്യം കൊണ്ടും കരുത്തുള്ള അഭിഭാഷകരുടെ നിര പ്രതിഭാഗത്തിനായി എത്തുന്നത് ഇത്തരത്തിലുള്ള എല്ലാ കേസുകളിലും കാണുന്നു. തെളിവുകണ്ടെത്തുന്നതിനേക്കാൾ വേഗത്തിൽ അവ നശിപ്പിക്കപ്പെടുന്നു. കൂറുമാറ്റംതടയാനുള്ള ശക്തമായ വകുപ്പുകളിലും മാറ്റം വേണം. സ്ത്രീ പീഡനക്കേസുകളിൽ അതിജീവിതമാരെ ഭയപ്പെടുത്തുന്നതും അപമാനിക്കുന്നതുമായ വിചാരണ രീതി മാറേണ്ടതാണെന്നും യുവകലാസാഹിതി പ്രസിഡൻ്റ് ആലങ്കോട് ലീലാകൃഷ്ണൻ , ജനറൽ സെക്രട്ടറി ഡോ ഒ കെ മുരളീകൃഷ്ണൻ എന്നിവർ  പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img