09:48am 02 December 2025
NEWS
നടി അർച്ചന കവി വീണ്ടും വിവാഹിതയായി
16/10/2025  02:23 PM IST
nila
നടി അർച്ചന കവി വീണ്ടും വിവാഹിതയായി

നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ 2016 ൽ കൊമേഡിയൻ അബീഷ് മാത്യുവിനെ അർച്ചന വിവാഹം കഴിച്ചിരുന്നു. എന്നാൽ ഇരുവരും 2021 ൽ പിരിയുകയായിരുന്നു. നേരത്തേ രണ്ടാം വിവാഹത്തിന്റെ സൂചന നൽകി താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ അവതാരക ധന്യ വർമ്മയാണ് വിവാഹ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതോടെ നിരവധി പേരാണ് അർച്ചന കവിക്ക് വിവാഹമം​ഗളാശംസകൾ അറിയിച്ചെത്തിയിരിക്കുന്നത്. 

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അർച്ചന കവി. ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. പിന്നീട് മമ്മി ആന്റ് മീ, സോൾട്ട് ആൻറ് പെപ്പർ, ഹണീ ബീ തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമായെങ്കിലും ഇടക്ക് സിനിമയിൽ നിന്നും താരം ഇടവേളയെടുത്തിരുന്നു. പിന്നീട് ഈ വർഷം ടൊവിനോ തോമസ് നായകനായി എത്തിയ ഐഡന്റിറ്റി എന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും അർച്ചന കവിക്ക് സാധിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img