11:55am 01 May 2026
NEWS
പത്തുവർഷം സിനിമയിൽ നിന്നും ഇടവേളയെടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി അർച്ചന കവി
03/01/2025  04:51 PM IST
nila
പത്തുവർഷം സിനിമയിൽ നിന്നും ഇടവേളയെടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി അർച്ചന കവി

നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയായിരുന്നു അർച്ചന കവി. എന്നാൽ, തുടർന്ന് ഏതാനും സിനിമകളിൽ വേഷമിട്ടെങ്കിലും സിനിമാ മേഖലയിൽ നിന്നും താരം വർഷങ്ങളോളം മാറിനിന്നു. ഇപ്പോഴിതാ, 10 വർഷത്തെ ഇടവേളക്ക് ശേഷം അർച്ചന കവി വെള്ളിവെളിച്ചത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ടൊവിനോ തോമസ് നായകനായി എത്തിയ ഐഡൻ്റിന്റിയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ചിത്രം ഇന്നലെയാണ് തീയറ്ററുകളിലെത്തിയത്. എന്തുകൊണ്ടാണ് ഇത്രയേറെ കാലം അഭിനയ മേഖലയിൽ നിന്നും മാറിനിന്നതെന്ന ചോദ്യത്തിന് അർച്ചന കവി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

"പത്ത് വർഷത്തിന് ശേഷം ഞാൻ ചെയ്യുന്ന സിനിമയാണ് ഐഡന്റിന്റി. ഇത് എന്റെ തിരിച്ചുവരവ് സിനിമ എന്ന് പറയുന്നതിൽ ഒരുപാട് അഭിമാനമുണ്ട്. ഇത്രയും ഒരു ​ഗ്യാപ്പ് വന്നതെന്ത് എന്ന് ചോദിച്ചാൽ എന്റെ ആരും വിളിച്ചില്ല. അത്രയേ ഉള്ളൂ. ഇതിനിടയിൽ ഞാൻ വിവാഹം കഴിച്ചു. പിന്നാലെ ഡിവോഴ്സ് നടന്നു. ഡിപ്രഷനും വന്നു. ഒടുവിൽ അതിൽ നിന്നും റിക്കവറായി. ശേഷം ഐഡന്റിന്റി ചെയ്തു. ഇതിനെല്ലാം ഒരു പത്ത് വർഷം എടുക്കുമല്ലോ", എന്നാണ് അർച്ചന കവി പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയാണ്. 

2016ൽ ആയിരുന്നു അർച്ചന കവിയുടെ വിവാഹം. സ്റ്റാന്റ് അപ് കൊമേഡിയനായ അഭിഷ് മാത്യു ആയിരുന്നു ഭർത്താവ്. കുട്ടിക്കാലം മുതൽ സുഹൃത്തുക്കൾ ആയിരുന്നുവെങ്കിലും ദാമ്പത്യം അധികനാൾ നീണ്ടുനിന്നില്ല. ഒടുവിൽ 2021ൽ ഇവർ വേർപിരിയുകയായിരുന്നു. ജനുവരി രണ്ടാം തീയതി റിലീസ് ചെയ്ത ചിത്രമാണ് ഐഡന്റിന്റി. ഹിറ്റ് ചിത്രം ഫോറൻസിക് ടീം വീണ്ടും ഒന്നിച്ച ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യദിനം 1.72 കോടിയാണ് ഐഡന്റിന്റി നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img