01:48pm 08 November 2026
NEWS
അഞ്ജു കുര്യന് ഇനി റോഷനൊപ്പം പുതിയ ജീവിതം; വിവാഹചിത്രങ്ങൾ പങ്കുവച്ച് താരം; ഹൃദയംതൊടുന്ന കുറിപ്പും
08/11/2026  11:43 AM IST
nila
അഞ്ജു കുര്യന് ഇനി റോഷനൊപ്പം പുതിയ ജീവിതം; വിവാഹചിത്രങ്ങൾ പങ്കുവച്ച് താരം; ഹൃദയംതൊടുന്ന കുറിപ്പും

നടി അഞ്ജു കുര്യൻ വിവാഹിതയായി. റോഷനാണ് അഞ്ജുവിന്റെ ജീവിതപങ്കാളി. നവംബർ ഏഴിന് നടന്ന വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഏറെ നാളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായ സന്തോഷത്തിലാണ് അഞ്ജു. താൻ പ്രാർഥിച്ച വ്യക്തിയെ തന്നെ ജീവിതപങ്കാളിയായി ലഭിച്ചുവെന്നായിരുന്നു വിവാഹചിത്രങ്ങൾക്കൊപ്പം താരത്തിന്റെ കുറിപ്പ്.

'ഞാൻ പ്രാർഥിച്ച ആളെത്തന്നെ ജീവിതപങ്കാളിയായി ലഭിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള വാഗ്ദാനം മാത്രമല്ല, ദൈവസാന്നിധ്യത്തിൽ എടുത്ത പ്രതിജ്ഞ കൂടിയാണിത്. ഉള്ളിലെ കൊച്ചുകുട്ടി ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ച സ്വപ്നം യാഥാർഥ്യമാകുകയാണ്. വിവാഹം എന്നതിലുപരി ജീവിതകാലം മുഴുവൻ നീളുന്ന കൊച്ചു സന്തോഷങ്ങളും ചിരികളും ഒരുമിച്ചുള്ള വളർച്ചയും പരസ്പരം തിരഞ്ഞെടുക്കലും സ്നേഹം നിറഞ്ഞൊരു വീടും കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്' എന്നായിരുന്നു അഞ്ജുവിന്റെ വാക്കുകൾ.

കോട്ടയം സ്വദേശിനിയായ അഞ്ജുവിന്റെയും റോഷന്റെയും വിവാഹനിശ്ചയം രണ്ട് വർഷം മുൻപായിരുന്നു. അടുത്തിടെ പ്രതിശ്രുത വരൻ അപ്രതീക്ഷിതമായി പ്രപ്പോസ് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഇപ്പോൾ വിവാഹചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.

മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് അഞ്ജു കുര്യൻ. ചെന്നൈയിലായിരുന്നു പഠനം. പഠനകാലത്തുതന്നെ മോഡലിങ്ങിൽ സജീവമായിരുന്ന അഞ്ജു അതിലൂടെയാണ് സിനിമയിലെത്തിയത്. 2013ൽ പുറത്തിറങ്ങിയ 'നേരം' എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം.

പിന്നീട് 'ഓം ശാന്തി ഓശാന', 'പ്രേമം', 'ഞാൻ പ്രകാശൻ', 'കവി ഉദ്ദേശിച്ചത്', 'ജാക്ക് ഡാനിയൽ' തുടങ്ങി പതിനഞ്ചോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img