06:00pm 02 August 2026
NEWS
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങി.
02/01/2025  03:43 PM IST
സണ്ണി ലുക്കോസ്
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങി.

ഉമാ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു.

ഇതിനിടെയാണ് മടക്കം. ഇന്നലെ രാത്രി 11.30ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പോകുന്ന ഫ്ലൈറ്റില്‍ ദിവ്യ ഉണ്ണി മടങ്ങിയത്.

വിവാഹത്തിന് ശേഷം ദിവ്യ ഉണ്ണി വർഷങ്ങളായി അമേരിക്കയില്‍ കുടുംബമായി സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബറിലാണ് നടി കേരളത്തിലെത്തിയത്. സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടിയിലേക്ക് നീളുന്നതിനിടെയാണ് മടങ്ങിപ്പോയത്. പരിപാടിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു ദിവ്യ ഉണ്ണി. ഇതിലൂടെ നടിക്ക് കിട്ടിയ പ്രതിഫലം ഉള്‍പ്പെടെ അന്വേഷിക്കാനിരിക്കുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img