
നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പ്രമുഖ സിനിമാ നിർമാതാവ് അറസ്റ്റിൽ. എവിആർ എന്റർടെയ്ൻമെന്റ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് അറസ്റ്റിലായത്. റിയൽ എസ്റ്റേറ്റ് വ്യവസായിയും ബെല്ലാരി ടസ്കേഴ്സ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമാണ് അരവിന്ദ് വെങ്കടേഷ് റെഡ്ഡി. താനുമായി സൗഹൃദം സ്ഥാപിച്ച ശേഷം അരവിന്ദ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നടിയും മോഡലുമായ യുവതിയുടെ പരാതി.
നടിയുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് അരവിന്ദ് വെങ്കടേഷ് പൊലീസിന്റെ പിടിയിലായത്.
അരവിന്ദ് വെങ്കടേഷ് മോർഫ് ചെയ്ത ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും നടിയുടെ പരാതിയിൽ പറയുന്നു. നിർമാതാവിന്റെ സമ്മർദം മൂലം ആത്മഹത്യക്ക് ശ്രമിച്ചു. ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവെ ആശുപത്രിയിലെത്തിയും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും നടി പറയുന്നു. അതേസമയം, നടിയുടെ ആരോപണം നിഷേധിക്കുകയാണ് അരവിന്ദ് വെങ്കടേഷ്. നടിക്ക് താൻ പണവും വീടും നൽകിയിരുന്നുവെന്നും നടി മറ്റൊരാളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും ആണ് അരവിന്ദ് പറയുന്നത്.











