09:02pm 10 November 2026
NEWS
നടൻ വിനായകൻ പൊതു ശല്യമെന്ന് മുഹമ്മദ് ഷിയാസ്
08/08/2025  03:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നടൻ വിനായകൻ പൊതു ശല്യമെന്ന് മുഹമ്മദ് ഷിയാസ്

 

കൊച്ചി: നടൻ വിനായകൻ പൊതു ശല്യമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സാംസ്കാരികമായി മുന്നോക്കം നിൽക്കുന്ന നാട്ടിൽ വിനായകൻ വിദ്വേഷം വിതയ്ക്കുകയാണ്. ഇത് തുടർന്നാൽ രഷ്ട്രീയത്തിനതീതമായി ജനങ്ങൾ വിനായകനെ തെരുവിൽ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്ന് ഷിയാസ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
എല്ലാ കലാകാരൻമാർക്കും അപമാനമാണ് വിനായകൻ.വിനായകനെ കുടുംബം ചികിൽസിക്കാൻ കൊണ്ടുപോയില്ലെങ്കിൽ  സർക്കാർ പിടിച്ച് കെട്ടി കൊണ്ടു പോയി ചികിൽസിക്കണം, ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കണം. കലാകാരൻ എന്ന നിലയ്ക്കാണ് വിനായകന് പൊതു സ്വീകാര്യത ലഭിക്കുന്നത്. എന്നാൽ നാടിൻറെ സംസ്‌കാരത്തിന്  ചേരാത്ത പെരുമാറ്റമാണ് വിനായകനിൽ നിന്നുണ്ടാകുന്നത്. ലഹരി ഉപയോഗിക്കുന്ന ഇത്തരം കലാകാരന്മാർക്ക് ലഭിക്കുന്ന പരിരക്ഷ തെറ്റായ സന്ദേശം നൽകും. സിനിമ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണ്. വിനായകൻ താമസിക്കുന്ന ഫ്‌ളാറ്റിലെ മറ്റു താമസക്കാർക്ക് പോലും ശല്യമാണ്.
വേടനെതിരെ കേസ് എടുത്തപ്പോൾ തെറ്റ് പറ്റിയെന്ന് തുറന്ന് പറഞ്ഞത് പോലെ എത്ര പേർ പറയുന്നുണ്ടെന്നും ചിന്തിക്കണമെന്നും ഷിയാസ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img