NEWS
നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു
05/05/2026 09:18 AM IST
nila

പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ ആറേകാലോടെ അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം.
തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്. എതിരെവന്ന ട്രക്കുമായി നടൻ സഞ്ചരിച്ച ഇന്നോവ കാർ കൂട്ടിയിടിക്കുകയായിരുന്നു.
കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. ഉടൻ തന്നെ നാട്ടുകാർ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










