
ദോഹ: ബോളിവുഡ് നടനും ചലച്ചിത്ര നിർമ്മാതാവുമായ സെയ്ഫ് അലി ഖാൻഖത്തറിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങി. സുരക്ഷയെ മുൻ നിറുത്തിയാണ് ഖത്തറിൽ വീട് വാങ്ങിയതെന്ന് നടൻപറഞ്ഞു.
മുംബൈയിലെ തന്റെ വസതിയിൽ നടന്ന കുത്തേറ്റ സംഭവത്തിന് മാസങ്ങൾക്ക് ശേഷമാണ് ബോളിവുഡ് നടനും ചലച്ചിത്ര നിർമ്മാതാവുമായ സെയ്ഫ് അലി ഖാൻ ദോഹയിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നത്.
പേൾ ഖത്തറിലെ സെന്റ് റെജിസ് മാർസ അറേബ്യ ദ്വീപിലെ അൽഫർദാൻ ഗ്രൂപ്പിന്റെ ദിറെസിഡൻസസിലൊ ന്നാണ് സൈഫ് അലിഖാൻ സ്വന്തമാക്കിയത്.
അൽഫർദാൻ ഗ്രൂപ്പ് മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. ദ്വീപിലെഅൾട്രാ-ആഡംബര ബ്രാൻഡഡ് റെസിഡൻസുകളിൽ ഒരു വിശിഷ്ട പുതിയ വീട്ടുടമസ്ഥനായി ഖാനെഅൽഫർദാൻ പരിചയപ്പെടുത്തി.നിരവധി ആഡംബരവീടുകൾസെയ്ഫ്അലിഖാന്സ്വന്തമായുണ്ട്. ഹരിയാനയിലെ ഗുഡ്ഗാവിലാണ് 800 കോടി വിലമതിക്കുന്ന സെയ്ഫിന്റെ പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. മുംബൈ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ വീട് ആഡംബരത്തിന്റെ പര്യായമെന്ന് വേണം വിശേഷിപ്പിക്കുവാൻ.
പ്രിയദര്‍ശന്റെ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആണ് താരം. കഴിഞ്ഞ വര്‍ഷം മുതല്‍ കേള്‍ക്കുന്ന ഈ പ്രോജക്റ്റ് സെയ്ഫ് തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. ബോളിവുഡ് ഹംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സെയ്ഫ് അലി ഖാന് വരാനിരിക്കുന്ന പ്രിയദര്ശന് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.











