
ഗായികയും, തമിഴ് സിനിമാ നടൻ രവിമോഹന്റെ തോഴിയുമാണ് കെനിഷാ! രവി മോഹൻ അഭിപ്രായ വ്യത്യാസങ്ങൾ കാരണമായി തന്റെ ഭാര്യ ആർത്തിയെ പിരിഞ്ഞാണ് ഇപ്പോൾ താമസിച്ച് വരുന്നത്. അങ്ങിനെയിരിക്കെയാണ് രവി മോഹൻ കെനിഷയുമായി സുഹൃത്ബന്ധം നിലനിർത്തി പോരുന്നത്! ഇത് സംബന്ധമായി രണ്ടു കുടുംബങ്ങൾക്കിടയിലും നിലവിൽ പ്രശ്നങ്ങളുമുണ്ട്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് കെനിഷയെ കുറിച്ച് ഒരു വാർത്ത പുറത്തുവന്നിരിക്കുന്നത്. അതായത് 'മഡ്‌പിഷ്' എന്ന ചിത്രത്തിലൂടെ കെനിഷ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് എന്നുള്ളത്. ജിതിൻ ഐസക് താമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ ആണത്രേ നായകനായി അഭിനയിക്കുന്നത്, ഇതിൽ കെനിഷ ഒരു ഗായികയുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഈ വിവരം രവിമോഹൻ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവരുന്നതായിരിക്കും!
Photo Courtesy - Google










