11:16pm 03 June 2026
NEWS
മഡ്ഫിഷ്' ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന നടൻ രവി മോഹന്റെ തോഴി...
03/06/2026  12:30 PM IST
Cinema desk
മഡ്ഫിഷ്  ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന നടൻ രവി മോഹന്റെ തോഴി..

 

ഗായികയും, തമിഴ് സിനിമാ നടൻ രവിമോഹന്റെ തോഴിയുമാണ് കെനിഷാ! രവി മോഹൻ അഭിപ്രായ വ്യത്യാസങ്ങൾ കാരണമായി തന്റെ ഭാര്യ ആർത്തിയെ പിരിഞ്ഞാണ് ഇപ്പോൾ താമസിച്ച് വരുന്നത്. അങ്ങിനെയിരിക്കെയാണ് രവി മോഹൻ   കെനിഷയുമായി സുഹൃത്ബന്ധം നിലനിർത്തി പോരുന്നത്! ഇത് സംബന്ധമായി രണ്ടു കുടുംബങ്ങൾക്കിടയിലും നിലവിൽ പ്രശ്നങ്ങളുമുണ്ട്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് കെനിഷയെ കുറിച്ച് ഒരു വാർത്ത പുറത്തുവന്നിരിക്കുന്നത്. അതായത് 'മഡ്‌പിഷ്' എന്ന ചിത്രത്തിലൂടെ കെനിഷ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് എന്നുള്ളത്.  ജിതിൻ ഐസക് താമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്ൻ ആണത്രേ നായകനായി അഭിനയിക്കുന്നത്, ഇതിൽ കെനിഷ ഒരു ഗായികയുടെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഈ വിവരം രവിമോഹൻ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവരുന്നതായിരിക്കും!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img