04:04pm 10 August 2026
NEWS
മുഖ്യമന്ത്രി വിജയ്‌യെ അഭിനന്ദിച്ച നടൻ മാധവൻ
09/08/2026  12:43 PM IST
nila
മുഖ്യമന്ത്രി വിജയ്‌യെ അഭിനന്ദിച്ച നടൻ മാധവൻ

ദക്ഷിണേന്ത്യൻ സിനിമയിലെ പ്രശസ്ത നടന്മാരിൽ ഒരാളായ മാധവൻ അഭിനയിച്ച് ഇന്നലെ റിലീസായ ചിത്രമാണ് 'GDN'. 'രോക്കട്രി',  'ദുരന്തർ' തുടങ്ങി വ്യത്യസ്തമായ ചിത്രങ്ങളിൽ അഭിനയിച്ചു വരുന്ന മാധവൻ  'GDN' സിനിമയുടെ പ്രൊമോഷനായുള്ള ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയായ് ജോസഫ് വിജയ്-യുടെ വളർച്ചയെ കുറിച്ചും, അദ്ദേഹത്തിന്റെ ഭരണം കുറിച്ചും സംസാരിക്കുകയുണ്ടായി. വിജയ് നല്ല ഭരണമാണ് കാഴ്ചവെക്കുന്നത്, വിജയിനെ എനിക്ക് നന്നായി അറിയാം. വിജയ് മുഖ്യമന്ത്രിയായെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി! നടനായ ഒരാൾ മുഖ്യമന്ത്രി പദവിയിലേക്ക് വന്നത് ഞങ്ങൾക്കെല്ലാം അഭിമാനം തരുന്ന കാര്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്!            
മാധവൻ അഭിനയിച്ച് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന 'GDN' എന്ന സിനിമയും പ്രേക്ഷകരുടെ പ്രശംസ നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img