10:24pm 01 May 2026
NEWS
വിവാഹ വാ​ഗ്ദാനം നൽകി ബലാത്സം​ഗം ചെയ്തെന്ന നടിയുടെ പരാതിയിൽ നടൻ അറസ്റ്റിൽ
23/05/2025  02:49 PM IST
nila
വിവാഹ വാ​ഗ്ദാനം നൽകി ബലാത്സം​ഗം ചെയ്തെന്ന നടിയുടെ പരാതിയിൽ നടൻ അറസ്റ്റിൽ

വിവാഹ വാ​ഗ്ദാനം നൽകി ബലാത്സം​ഗം ചെയ്തെന്ന നടിയുടെ പരാതിയിൽ കന്ന‍ഡ നടൻ അറസ്റ്റിൽ. കന്നട ഹാസ്യതാരമായ മദേനൂർ മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനു നായകനായ ‘കുലദള്ളി കീല്യവുഡോ’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് തലേന്നാണ് നടൻ അറസ്റ്റിലാകുന്നത്.  ഹാസൻ ജില്ലയിലെ സ്വന്തം നാടായ മദേനൂരിൽ വച്ചാണ് ഇന്നലെ ഇയാളെ പിടികൂടിയത്. 

 വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് മനു. മുപ്പത്തിമൂന്നുകാരിയായ നടിയാണ് പരാതിക്കാരി. നടി പരാതി നൽകിയതിന് പിന്നാലെ മദേനൂർ മനു ഒളിവിൽ പോയിരുന്നു. 2022 നവംബർ മുതൽ 2025 മേയ് വരെയുള്ള സമയങ്ങളിൽ വിവാഹ വാഗ്ദാനം നൽകി മനു തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. മാനസികമായും ശാരീരികമായും തന്നെ ചൂഷണം ചെയ്തതായും യുവതി ആരോപിക്കുന്നു. മനു

2022 നവംബർ 29ന് കോമഡി ഷോയിൽ പങ്കെടുക്കുന്നതിനിടെ ശിവമോഗയിൽ വച്ചാണ് മനു യുവതിയെ ആദ്യം പീഡിപ്പിച്ചതെന്നാണ് ആരോപണം. തുടർന്ന് വസതിയിൽ വച്ച് പലതവണ പീഡിപ്പിച്ചു. ഗർഭിണിയായപ്പോൾ പ്രതിയുടെ നിർബന്ധത്തിന് വഴങ്ങി ഗർഭഛിദ്ര ഗുളികകൾ കഴിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയതായും പീഡനവിവരം പുറത്തു പറഞ്ഞാൽ അത് പരസ്യമാക്കുമെന്നും മനു യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മനു തന്നെ മർദിച്ചിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img