NEWS
ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി ജി. കൃഷ്ണകുമാറിനെ നിയമിച്ചു
09/04/2026 04:17 AM IST
nila

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ പാർട്ട്-ടൈം ചെയർമാനായി നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്ണകുമാർ നിയമിതനായി. മൂന്നു വർഷത്തേക്കാണ് നിയമനം.കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ-ഓഫീഷ്യൽ ഡയറക്ടറായും നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
പുതിയ ചുമതല സന്തോഷപൂർവ്വം ഏറ്റെടുക്കുന്നതായി കൃഷ്ണകുമാർ പ്രതികരിച്ചു. നിയമന വിവരം അശ്വനി വൈഷ്ണവ് തന്നെയാണ് അറിയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള അറിയിപ്പും ലഭിച്ചതായും പറഞ്ഞു. ഈ മാസം 15-ന് ശേഷം ഡൽഹിയിലെത്തി ഔദ്യോഗികമായി ചുമതലയേൽക്കുമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











