04:52am 25 June 2026
NEWS
നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
13/12/2025  12:49 PM IST
nila
നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

കണ്ണൂർ: നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്.  ക്ഷേത്രത്തിലെത്തിയ അദ്ദേഹം വഴിപാടായി പൊന്നിൻകുടം സമർപ്പിച്ച് പ്രാർത്ഥന നടത്തി.

നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ദിലീപിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിലെ മറ്റ് പ്രതികൾക്ക് കോടതി ഇന്നലെ ശിക്ഷ വിധിച്ചു. കുറ്റവാളികൾക്ക് 20 വർഷം തടവാണ് വിധിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ നിരവധി പ്രമുഖർ രാജരാജേശ്വര ക്ഷേത്രത്തിൽ മുൻപ് പൊന്നിൻകുടം സമർപ്പിച്ച് ദർശനം നടത്തിയിട്ടുണ്ട്. കേരളത്തിലും കർണാടകയിലും നിന്നുള്ള രാഷ്ട്രീയ–സാമൂഹിക രംഗത്തെ പ്രമുഖർ സ്ഥിരമായി ക്ഷേത്രത്തിലെത്താറുണ്ടെന്നതും ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img