04:35am 21 September 2026
NEWS
''മഞ്ജുവിന് സ്വാതന്ത്ര്യം കൊടുത്തിരുന്നു, കാവ്യയുടെ കാര്യമറിഞ്ഞപ്പോൾ സങ്കടം തോന്നിയിട്ടുണ്ടാവും''
12/08/2025  12:55 PM IST
nila
മഞ്ജുവിന് സ്വാതന്ത്ര്യം കൊടുത്തിരുന്നു, കാവ്യയുടെ കാര്യമറിഞ്ഞപ്പോൾ സങ്കടം തോന്നിയിട്ടുണ്ടാവും

മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യാ മാധവനും. ദിലീപും മഞ്ചു വാര്യരും തമ്മിലുള്ള പ്രണയവും വിവാഹവും വേർപിരിയലും പിന്നീട് ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചതുമെല്ലാമായ സംഭവങ്ങൾക്കിടയിൽ ചില ചോദ്യങ്ങൾക്ക് മലയാളികൾക്ക് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത മഞ്ജു വാര്യർ വിവാഹ മോചനത്തോടെ വീണ്ടും സിനിമയിൽ സജീവമാകുകയും ലേഡി സുപ്പർസ്റ്റാർ എന്ന വിശേഷണത്തോടെ സിനിമാ രം​ഗത്ത് തുടരുകയുമാണ്. എന്നാൽ, ദിലീപിനെ വിവാഹം ചെയ്ത കാവ്യ കുടുംബിനിയായി ഒതുങ്ങി. കാവ്യയുമായുള്ള പ്രണയമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും ദാമ്പത്യബന്ധം തകർത്തത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് കാര്യമായ വെളിപ്പെടുത്തലുകളൊന്നും മൂന്നുപേരും നടത്തിയിട്ടില്ല. ഇപ്പോഴിതാ, ദിലീപ് പണ്ട് ഒരു അഭിമുഖത്തിൽ കാവ്യയേയും മഞ്ജു വാര്യരേയും കുറിച്ച് പറഞ്ഞ വാക്കുൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്ത സമയത്തെ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ചർച്ചകളിൽ നിറയുന്നത്. കാവ്യ മാധവനുമായി ദിലീപ് പ്രണയത്തിലാണെന്ന വാർത്തകളും ആ സമയത്ത് പുറത്തുവന്നിരുന്നു. ഇതിനെ കുറിച്ചാണ് താരം അന്ന് പ്രതികരിച്ചത്.

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ: 

'കാവ്യാ മാധവനുമായി ചേർത്ത് ആൾക്കാർ ഓരോന്ന് പറയുമ്പോൾ മഞ്ജുവിന് സങ്കടം തോന്നിയിട്ടുണ്ടാവും. ആളുകൾ ഇങ്ങനെ പറയുന്നുണ്ടെന്ന് അവൾ പറയുമ്പോൾ അവർ പറഞ്ഞോട്ടെ അതിലൊന്നും കാര്യമില്ല എന്നാണ് ഞാൻ പറയാറുള്ളത്. ഭാര്യ എന്നതിനപ്പുറം എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് മഞ്ജു. മഞ്ജുവിനെ ഞാൻ ഒളിപ്പിച്ച് വച്ചു എന്നാണ് പലരും പറഞ്ഞിട്ടുള്ളത്. പൊസസീവ് ആകുന്നത് ശരിയല്ല എന്ന് തോന്നിയപ്പോൾ ഞാനാ സ്വഭാവത്തിൽ മാറ്റം വരുത്തി. മഞ്ജുവിന് ഇഷ്‌ടമുള്ളത് ചെയ്യാൻ ഞാൻ സ്വാതന്ത്ര്യം കൊടുത്തിരുന്നു. ഡാൻസ് പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ നിന്റെ ഇഷ്‌ടം എന്നാണ് ഞാൻ പറഞ്ഞത്.

സ്‌കൂൾ കഴിഞ്ഞയുടൻ സിനിമയിലേക്ക് വന്നയാളാണ് മഞ്ജു. പഠിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അത് ചെയ്യണമെന്ന് ഞാൻ പറഞ്ഞിരുന്നു. പിന്നെ എല്ലാ ആവശ്യങ്ങളും സാധിച്ചുകൊടുക്കാൻ എനിക്ക് ചിലപ്പോൾ ജോലിത്തിരക്ക് കാരണം സാധിച്ചെന്ന് വരാറില്ല. നാളെ മഞ്ജു സിനിമ ചെയ്‌താൽ കൊള്ളാമെന്ന് പറഞ്ഞാൽ അതും ഞാൻ എതിർക്കില്ല ' - ദിലീപ് അന്നത്തെ അഭിമുഖത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img