03:12am 30 April 2026
NEWS
അവിവാഹിതയായ നടി ഇരട്ടപെറ്റു; ഒരു കുഞ്ഞ് മരിച്ചു
08/09/2025  02:55 PM IST
nila
അവിവാഹിതയായ നടി ഇരട്ടപെറ്റു; ഒരു കുഞ്ഞ് മരിച്ചു

കന്നഡ നടി ഭാവന രാമണ്ണ പ്രസവിച്ചു. ഐവിഎഫ് ചികിത്സയിലൂടെയാണ് അവിവാഹിതയായ ഭാവന ഗർഭിണിയായത്. ഇരട്ടക്കുട്ടികളാണെന്ന് നാൽപതുകാരിയായ താരം നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, രണ്ട് പെൺകുഞ്ഞുങ്ങൾക്കാണ് ഭാവന ജന്മം നൽകിയതെന്നും ഇതിൽ ഒരു കുഞ്ഞ് മരിച്ചു എന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  

ഓഗസ്റ്റ് മാസം അവസാനമാണ് ഭാവന പ്രസവിച്ചതെന്നാണ് വിവരം. ഭാവന പ്രസവിച്ച് ഏതാനും ആഴ്ചകൾ കഴിഞ്ഞെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവന്നത്. അമ്മയും ഒരു പെൺകുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം.

ഗർഭകാലത്തിന്റെ മൂന്നാം ഘട്ടത്തിൽ ഭാവനയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. പരിശോധനയിൽ ഇരട്ടകുട്ടികളിൽ ഒരാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തി. തുടർന്ന് നടിയെ എട്ടാം മാസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

താൻ ഗർഭിണിയാണെന്ന വിവരം ഭാവന ലോകത്തെ അറിയിച്ചത് 2025 ജൂലൈ നാലിനാണ്. ഐവിഎഫ് ചികിത്സയിലൂടെയാണ് ഭാവന ഇരട്ടകളെ ഗർഭം ധരിച്ചത്. നിറവയറുമായി നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് ഗർഭിണിയാണെന്ന് വിവരം അറിയിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img