NEWS
നടനും അവതാരകനുമായ രാജേഷ് കേശവിനെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ നിന്ന് വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
22/09/2025 07:47 PM IST
സണ്ണി ലുക്കോസ്

ഓഗസ്റ്റ് 24 ന് തങ്ങളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിനെ ഡിസ്ചാർജ് ചെയ്‌ത വിവരം മെഡിക്കൽ ബുള്ളറ്റിനിലൂടെ ലേക് ഷോർ ആശുപത്രി അറിയിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് 47 കാരനായ രാജേഷ് കേശവ് കുഴഞ്ഞ് വീഴുകയായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹത്തെ ക്രിട്ടിക്കൽ കെയർ, കാർഡിയോളജി, ന്യൂറഓളജി, ഗാസ്ട്രോഎന്ററോളജി, ഒഫിതാൽമോളജി വിദഗ്‌ധർ ചേർന്ന പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്ന് ലേക് ഷോറിന്റെ ബുള്ളറ്റിനിൽ പറയുന്നു. തുടർ ചികിത്സയുടെ ഭാഗമായി സ്പെഷലൈസ്‌ഡ് റീഹാബിലിറ്റേഷന് വേണ്ടിയാണ് രാജേഷ് കേശവിനെ വെല്ലൂരിലേക്ക് മാറ്റിയിരിക്കുന്നത്. എയർ ആംബുലൻസിലാണ് രാജേഷിനെ കൊച്ചിയിൽ നിന്ന് വെല്ലൂരിലേക്ക് എത്തിക്കുന്നത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











