04:09am 13 November 2026
NEWS
പെൻഷൻ പ്രായം വർദ്ധിപ്പിക്കാനും അഞ്ചുദിവസത്തെ ജോലിക്രമം നടപ്പിലാക്കാനും സജീവ ആലോചന
06/03/2026  11:40 AM IST
സുരേഷ് വണ്ടന്നൂർ
പെൻഷൻ പ്രായം വർദ്ധിപ്പിക്കാനും അഞ്ചുദിവസത്തെ ജോലിക്രമം നടപ്പിലാക്കാനും സജീവ ആലോചന

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ ജീവനക്കാരെ സന്തോഷിപ്പിക്കാനായി രണ്ട് നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ആലോചനയുമായി സർക്കാർ മുന്നോട്ട്. പെൻഷൻ പ്രായം 56-ൽ നിന്ന് 60 ആക്കുക, ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങൾ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുക എന്നീ തീരുമാനങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.
​മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഈ നീക്കങ്ങൾ നടത്തുന്നത്. എങ്കിലും നയപരമായ തീരുമാനങ്ങൾ ആയതിനാൽ എൽ.ഡി.എഫിലും സി.പി.എമ്മിലും വിപുലമായ ചർച്ചകൾ വേണ്ടിവരും.
​തിരിച്ചടിയാകുമോ എന്ന് ആശങ്ക
​മറ്റെല്ലാ വിഷയങ്ങളിലും വലിയ അധികച്ചെലവുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സർക്കാർ അതിവേഗം തീരുമാനമെടുത്തുവെങ്കിലും, ഈ രണ്ട് കാര്യങ്ങളിലും ജനങ്ങളുടെ എതിർപ്പ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക ചർച്ചകൾ നീളാൻ കാരണമാകുന്നുണ്ട്.
​പെൻഷൻ പ്രായം ഏകീകരണം
​നിലവിൽ അഞ്ചേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാരിൽ രണ്ടേകാൽ ലക്ഷത്തോളം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് കീഴിലാണ്. ഇവരുടെ പെൻഷൻ പ്രായം ഇപ്പോൾത്തന്നെ 60 വയസ്സാണ്. ബാക്കിയുള്ള മൂന്ന് ലക്ഷത്തോളം പേരുടെ പെൻഷൻ പ്രായമാണ് 56-ൽ നിന്ന് 60 ആക്കി ഉയർത്തേണ്ടത്. അതിനാൽ ഇത് പെൻഷൻ പ്രായം വർദ്ധിപ്പിക്കുകയല്ല, മറിച്ച് എല്ലാവർക്കും ഒരുപോലെ ഏകീകരിക്കുകയാണ് എന്ന വാദമാണ് സർക്കാർ വൃത്തങ്ങൾ ഉയർത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img