
കൊച്ചി: മേജർ ആർച്ച്ബിഷപ്പടക്കമുള്ള സിനഡ് അംഗങ്ങൾ ഏകീകൃത കുർബാന നടപ്പാക്കുന്നതിൽ കാനോൻ നിയമത്തിനെതിരായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ മാർപ്പയുടെ തീരുമാനപ്രകാരമുള്ള കുർബാനക്രമം മാത്രമെ അനുവദിക്കുകയൊള്ളൂ എന്ന തീരുമാനവുമായി
ബസിലിക ഇടവകാംഗങ്ങൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
ഫ്രാൻസീസ് മാർപ്പാപ്പയുടെ ഉത്തരവിന് വിരുദ്ധമായി ബസിലിക്കയിൽ കുർബാന നടത്താൻ ശ്രമിച്ചാൽ ഇടവകാംഗങ്ങളെ രംഗത്തിറക്കി ശക്തമായ പ്രതിരോധം തീർക്കാനും കുർബാന സംബന്ധിച്ച ഉത്തരവുകളുടെ സത്യാവസ്ഥയെക്കുറിച്ച് വിശ്വാസികളെ കൂടുതൽ ബോധവൽക്കരിക്കാനും ഫാമിലി യൂണിറ്റുകൾ വഴി കർമ്മ പദ്ധതികൾ നടപ്പിലാക്കും.സഭാ നിയമങ്ങൾ ലംഘിച്ച് വത്തിക്കാൻ കോടതിയെ സമീപിച്ചിരിക്കുന്ന ഫാ. ആന്റണി നരികളത്തെ പോലുള്ള വൈദികരുമായി യാതോരുവിത ചർച്ചകൾക്കും തയ്യാറല്ലെന്നും കൗൺസിൽ അറിയിച്ചു.
മത്തായി വർക്കി മുതിരേന്തിയെ രക്ഷാധികാരിയായും ജോയി ജോർജ്ജ് വെട്ടിക്കൽ ജനറൽ കൺവീനറായും ബേബി പൊട്ടനാനി, ജോൺസൺ കോനിക്കര, മാത്യു മാപ്പിള പറമ്പിൽ, ജോയൽ മേനാചേരി എന്നിവരെ ജോയന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.
Photo Courtesy - Google








