NEWS
അബാക്കസിലൂടെ സറീന കെ ടിക്ക് അംഗീകാരം
02/01/2025 03:49 PM IST
Nasar

കോഴിക്കോട്: ഡൽഹി ഐ.ഐ . ടിയിൽ കഴിഞ്ഞ ദിവസം നടന്ന മാത് സ് ഒളിമ്പിയാഡിൽ മലപ്പുറം വെട്ടിച്ചിറ സ്വദേശി സറീന കെ.ടിക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്. അബാക്കസ് പരിശീലന മത്സര വിഭാഗത്തിലെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. വെട്ടിച്ചിറയിലെ കെ.ടി മുസ്തഫയുടെയും പി.എം ആമിനയുടെയും മകളാണ്. മലബാറിലെ സർക്കാർ സ്കൂളുകൾ ഉൾപ്പെടെ വിവിധ സ്കൂളുകളിൽ സറീന കെ. ടി ഗസ്മയിലൂടെ അബാക്കസ് പരിശീലനം നൽകി വരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











